കുവൈറ്റിൽ താമസ, പൗരത്വ സേവനങ്ങൾ ഡിജിറ്റലാകുന്നു: വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ചു വിലയിരുത്തി താമസ കുടിയേറ്റ വിഭാഗം മോധാവി

പുതിയ സംവിധാനമനുസരിച്ച് പൗരന്മാർക്ക് ഏത് ഗവർണറേറ്റിൽ നിന്നും തങ്ങളുടെ സേവനങ്ങൾ പൂർത്തിയാക്കാൻ സാധിക്കും.

New Update
Untitled

കുവൈറ്റ്: താമസ, പൗരത്വ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും ഡിജിറ്റൽ വത്കരിക്കാനും ലക്ഷ്യമിട്ട് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. 

Advertisment

ഇതിന്റെ ഭാഗമായി താമസ, പൗരത്വ വിഭാഗം മേധാവി ബ്രിഗേഡിയർ ജനറൽ ഫവാസ് അൽ-റൂമി ഷാമിയാ നാഷണൽ ഐ.ഡി. സെന്ററും ഹവല്ലി, കാപിറ്റൽ ഗവർണറേറ്റുകളിലെ റെസിഡൻസി വകുപ്പുകളും സന്ദർശിച്ചു.

ഷാമിയാ സെന്റർ ഇപ്പോൾ പൗരത്വ, റെസിഡൻസി സേവനങ്ങൾക്കായുള്ള ഒരു സമഗ്ര കേന്ദ്രമായി മാറ്റിയിട്ടുണ്ട്. ഇവിടെ മുതിർന്ന പൗരന്മാർക്കും പ്രത്യേക പരിഗണന അർഹിക്കുന്നവർക്കും പ്രത്യേക സഹായങ്ങൾ ലഭ്യമാക്കും.

പുതിയ സംവിധാനമനുസരിച്ച് പൗരന്മാർക്ക് ഏത് ഗവർണറേറ്റിൽ നിന്നും തങ്ങളുടെ സേവനങ്ങൾ പൂർത്തിയാക്കാൻ സാധിക്കും.

താമസസ്ഥലം അനുസരിച്ച് ഒരു പ്രത്യേക കേന്ദ്രത്തെ ആശ്രയിക്കേണ്ടതില്ല.
പുതിയ വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് മുൻപ് അവരുടെ വിസ വിവരങ്ങൾ 'സാഹെൽ' ആപ്പ് വഴി പരിശോധിക്കാനും സാധിക്കും.

പൂർണ്ണമായ ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായി ഡാറ്റാ കൈമാറ്റം ഇലക്ട്രോണിക് രൂപത്തിലാക്കാനുള്ള അവസാന ഘട്ടത്തിലാണ് അധികൃതർ. താമസിയാതെ സേവന കേന്ദ്രങ്ങൾ പേപ്പർ രഹിതമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് നടപടിക്രമങ്ങൾ വേഗത്തിലാക്കാനും സന്ദർശകരുടെ സമയം ലാഭിക്കാനും സഹായിക്കും.

Advertisment