New Update
/sathyam/media/media_files/2025/09/22/kuwait-court-2025-09-22-00-12-36.png)
കുവൈറ്റ്: ചെറിയ പെരുന്നാൾ ഈദ് അൽ-ഫിത്ർ ദിനത്തിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ അഭിഭാഷകർ പിന്മാറിയതിനെ തുടർന്ന് കേസ് ഒക്ടോബർ 13-ലേക്ക് മാറ്റി.
Advertisment
പ്രോസിക്യൂഷൻ വാദങ്ങൾ കേട്ട ശേഷമാണ് പ്രതിഭാഗം അഭിഭാഷകർ കോടതിയിൽ നിന്ന് ഇറങ്ങിപ്പോയത്. തുടർന്ന് പ്രതിയുടെ നിയമപരമായ അവകാശം സംരക്ഷിക്കുന്നതിനായി കോടതി പുതിയ അഭിഭാഷകനെ നിയമിക്കുകയായിരുന്നു.
​പ്രോസിക്യൂഷൻ വാദമനുസരിച്ച്, പ്രതി ഭാര്യയെ ഒരു സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞ് വിജനമായ മരുഭൂമിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ക്രൂരമായി ആക്രമിക്കുകയായിരുന്നു.
ഭാര്യ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ, പ്രതി കാർ ഉപയോഗിച്ച് ശരീരത്തിലൂടെ കയറ്റി ഇറക്കി. ഗുരുതരമായി പരിക്കേറ്റ യുവതിയുടെ ശരീരം ചിന്നിച്ചിതറിയ നിലയിൽ വസ്ത്രങ്ങളില്ലാതെ മരുഭൂമിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു .ഈ കേസിലാണ് പുതിയ വഴിതിരിവ്.