/sathyam/media/media_files/2025/09/23/untitled-2025-09-23-14-04-02.jpg)
കുവൈറ്റ്: കേരളത്തിലെ പ്രശസ്തമായ പഴയിടം രുചിയിൽ ഓണസദ്യ ഒരുക്കി പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്) ഇത്തവണത്തെ ഓണാഘോഷം സംഘടിപ്പിക്കുന്നു.
ഒക്ടോബർ മൂന്നിന് അബ്ബാസിയ ആസ്പയർ ഇന്ത്യൻ സ്കൂളിൽ വെച്ച് നടക്കുന്ന 'പാലക്കാട് മേള 2025' എന്ന പേരിലുള്ള ഈ ആഘോഷത്തിൽ, പ്രശസ്ത പാചകവിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ മകൻ യദു പഴയിടവും സംഘവുമാണ് ഓണസദ്യ ഒരുക്കുന്നത്.
2000 പേർക്കുള്ള സദ്യയാണ് സംഘാടകർ തയ്യാറാക്കുന്നത്. രാവിലെ 9.30-ന് കേരള സർക്കാരിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. നാരായണ സ്വാമി ഐ.എ.എസ്. പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.
തുടർന്ന് യുവഗായകൻ പ്രശോഭും സംഘവും നയിക്കുന്ന 'ശ്രീരാഗം ബാൻഡി'ന്റെ സംഗീത സദസ്സും പൽപക് കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും.
കുവൈറ്റിലെ മുഴുവൻ പ്രവാസി മലയാളികളെയും ആഘോഷങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതായും. ഒക്ടോബർ 2 ന്ന് വ്യായാഴ്ച്ച വൈകുന്നേരം 6.30 മുതൽ 9 മണി വരെ പൂക്കള മത്സരവും ഉണ്ടായിരിക്കുന്നതാണ് എന്ന് സംഘാടകർ അറിയിച്ചു