New Update
/sathyam/media/media_files/2025/09/24/untitled-2025-09-24-09-50-16.jpg)
കുവൈത്ത്: കുവൈത്തിൽ വ്യാജ രേഖകൾ ചമച്ച് പ്രവാസികൾക്ക് മേൽവിലാസം നിർമ്മിച്ചു നൽകി പണം തട്ടിയ ഏഴംഗ സംഘത്തെ കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു.
Advertisment
സിവിൽ ഇൻഫോർമേഷൻ കാര്യാലയത്തിലെ ജീവനക്കാരന്റെ നേതൃത്വത്തിലായിരുന്നു സംഘം പ്രവർത്തിച്ചിരുന്നത്. ഓരോ ഇടപാടിനും 120 ദിനാർ വീതം ഇയാൾ ഏജന്റുമാരിൽ നിന്ന് കൈക്കൂലി സ്വീകരിച്ചിരുന്നതായി അന്വേഷണം വ്യക്തമാക്കുന്നു.
പിടിയിലാകാതിരിക്കാൻ ചില ഇടപാടുകൾക്കായി ഇയാൾ തുകയ്ക്ക് പകരം ഭക്ഷ്യ വസ്തുക്കളും സ്വീകരിച്ചിരുന്നതായും കണ്ടെത്തി.
തെറ്റായ വിവരങ്ങളും വ്യാജ ഒപ്പുകളും ഉപയോഗിച്ചാണ് ഇടപാടുകൾ നടന്നിരുന്നത്. സംഘം ഉപയോഗിച്ചിരുന്ന, ഡെലിവറിക്ക് തയ്യാറായ നിരവധി രേഖകളും 5000 ദിനാറും അധികൃതർ പിടിച്ചെടുത്തു.