കുവൈറ്റില്‍ മയക്കു മരുന്ന് കേസില്‍ പ്രമുഖ നടിയെ റിമാന്‍ഡ് ചെയ്ത് കോടതി

ഹവല്ലി സുരക്ഷാ ഡയറക്ടറേറ്റിന്റെയും പൊതുരക്ഷ വകുപ്പിന്റെയും ഏകോപനത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്.

New Update
KUWAIT COURT

കുവൈത്ത്: മദ്യവും മയക്കുമരുന്നുകളും കൈവശം വെക്കുകയും ഉപയോഗിച്ചെന്ന കേസിൽ അറസ്റ്റിലായ പ്രശസ്ത കുവൈത്തി നടിയെ 21 ദിവസത്തേക്ക് ജയിലിൽ പാർപ്പിക്കാൻ കോടതി ഉത്തരവിട്ടു.

Advertisment

കഴിഞ്ഞ ദിവസം സൽമിയ മേഖലയിലുണ്ടായ പരിശോധനയിലാണ് നടിയെ പോലീസ് പിടികൂടിയത്. തുടർന്ന് നടത്തിയ രക്ത പരിശോധനയിൽ മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി.


കേസിന്റെ അന്വേഷണം മയക്കുമരുന്ന് നിയന്ത്രണ ജനറൽ ഡിപ്പാർട്മെന്റാണ് കൈകാര്യം ചെയ്യുന്നത്. ഹവല്ലി സുരക്ഷാ ഡയറക്ടറേറ്റിന്റെയും പൊതുരക്ഷ വകുപ്പിന്റെയും ഏകോപനത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്.

Advertisment