ഹവല്ലിയിൽ ജ്വല്ലറിയിൽ മോഷണം: രണ്ട് യുവാക്കൾ അറസ്റ്റിൽ

ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു. ഭാര്യക്ക് സ്വർണം വാങ്ങാനെന്ന വ്യാജേനയാണ് തങ്ങൾ കടയിലെത്തിയതെന്ന് ഇവർ പോലീസിനോട് പറഞ്ഞു.

New Update
arrest

കുവൈറ്റ്: ഹവല്ലിയിൽ ഒരു ജ്വല്ലറിയിൽ നടന്ന മോഷണക്കേസിൽ രണ്ട് ബിദൂൻ യുവാക്കളെ ഹവല്ലി ഡിറ്റക്ടീവുകൾ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 3,000 ദിനാറിൻ്റെ സ്വർണവും 1,700 ദിനാർ പണവും കണ്ടെടുത്തു.

Advertisment

ഹവല്ലിയിലെ ഒരു ജ്വല്ലറി ഉടമ കടയിൽ മോഷണം നടന്നതായി മെയ്ദാൻ ഹവല്ലി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. കടയിലെ സിസിടിവി ദൃശ്യങ്ങളും ഇദ്ദേഹം പോലീസിന് കൈമാറി.


ദൃശ്യങ്ങളിൽ രണ്ട് അജ്ഞാതരായ ആളുകളാണ് മോഷണം നടത്തിയതെന്ന് വ്യക്തമായിരുന്നു. തുടർന്ന്, നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.


ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു. ഭാര്യക്ക് സ്വർണം വാങ്ങാനെന്ന വ്യാജേനയാണ് തങ്ങൾ കടയിലെത്തിയതെന്ന് ഇവർ പോലീസിനോട് പറഞ്ഞു.

ഒരാൾ സ്വർണം വാങ്ങുന്ന തിരക്കിൽ വിൽപ്പനക്കാരനെ ശ്രദ്ധ മാറ്റിയപ്പോൾ, മറ്റേയാൾ സ്വർണവും പണവും മോഷ്ടിക്കുകയായിരുന്നു.

Advertisment