/sathyam/media/media_files/2025/09/25/untitled-2025-09-25-13-31-54.jpg)
കുവൈത്ത്: വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ
(വോയ്സ് കുവൈത്ത്) വനിതാവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണോത്സവം - 2025 സെപ്റ്റംബർ 26 ന് വെള്ളിയാഴ്ച അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ രാവിലെ 9 മണിക്ക് ആരംഭിക്കും.
മഹാബലി എഴുന്നള്ളത്ത്, പുലിക്കളി, തിരുവാതിരക്കളി, ഓണപ്പാട്ടുകൾ, വിവിധയിനം നൃത്തനൃത്യങ്ങൾ, ഗാനമേള തുടങ്ങിയ വിവിധയിനം കലാപരിപാടികളും വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും എന്ന് വനിതാവേദിയുടെ പ്രസിഡന്റ് സരിത രാജൻ, പ്രോഗ്രാം ജനറൽ കൺവീനർ മിനി കൃഷ്ണ,സെക്രട്ടറി ലത മനോജ്, ട്രഷറർ അനീജ രാജേഷ് എന്നിവർ വാർത്ത കുറുപ്പിൽ അറിയിച്ചു.
വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി.ബിനു, കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ജോയ് നന്ദനം, കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി സുജീഷ്.പി.ചന്ദ്രൻ, കേന്ദ്ര ഉപദേശക സമിതി അംഗം സജയൻ വേലപ്പൻ, കേന്ദ്ര കമ്മിറ്റി അംഗം ടി.കെ.റെജി, ഫഹാഹീൽ യൂനിറ്റ് കൺവീനർ നിതിൻ.ജി.മോഹൻ എന്നിവർ സംസാരിച്ചു.
യോഗത്തിൽ വനിതാവേദി പ്രസിഡന്റ് സരിത രാജൻ അധ്യക്ഷത വഹിച്ചു. വനിതാവേദി സെക്രട്ടറി ലത മനോജ് സ്വാഗതവും, വനിതാവേദി ട്രഷറർ അനീജ രാജേഷ് നന്ദിയും പറഞ്ഞു.