New Update
/sathyam/media/media_files/KEE46CN7RqWVPWCds1HA.jpg)
കുവൈറ്റ്: കുവൈറ്റില്‍ കഴിഞ്ഞ എട്ട് ദിവസത്തിനിടെ 168 ട്രാഫിക് നിയമലംഘനങ്ങള്‍ രേഖപ്പെടുത്തി. 29 വാഹനങ്ങളും 7 മോട്ടോര്‍സൈക്കിളുകളും പിടിച്ചെടുത്തു.
Advertisment
കൂടാതെ, 21 പേരെ കരുതല്‍ തടങ്കലിലും 11 കുട്ടികളെ ജുവനൈല്‍ പ്രോസിക്യൂഷനിലേക്കും ഒരാളെ പരിസ്ഥിതി പോലീസ് സ്റ്റേഷനിലേക്കും ഒരാളെ പിടികിട്ടാപ്പുള്ളിയായും അറസ്റ്റ് ചെയ്തു.
നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അശ്രദ്ധമായ ഡ്രൈവിങ് ശ്രദ്ധയില്‍പ്പെട്ടാല്‍ 112 എന്ന ഹോട്ട് ലൈന്‍ നമ്പറിലോ, 99324092 എന്ന വാട്ട്സ്ആപ്പ് നമ്പറിലോ 'തവാസുല്‍' എന്ന പ്ലാറ്റ്ഫോം വഴിയോ അറിയിക്കണമെന്നും അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.