New Update
/sathyam/media/media_files/OANQCFNJ7Fx3oy3WMOFL.webp)
കുവൈത്ത്: കുവൈത്തിലെ ഫര്‍വാനിയയില്‍ മകന്‍ പിതാവിനെ കത്രിക കൊണ്ട് കുത്തിക്കൊന്നു. പാകിസ്താനി സ്വദേശികളായ കുടുംബത്തിലാണ് ഈ ദുരന്തം സംഭവിച്ചത്. കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Advertisment
പോലീസ് നല്‍കുന്ന വിവരമനുസരിച്ച്, മകന്‍ കത്രികയെടുത്ത് അച്ഛനെ തുടര്‍ച്ചയായി കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അച്ഛന്‍ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.
കൊലപാതകത്തിനു ശേഷം മകനെ പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.