തിരുവല്ല ഫെസ്റ്റ് 2025 ന്റെ മുഖ്യ അതിഥിയായി കുവൈറ്റില്‍ എത്തിയ സംവിധായകന്‍ ബ്ലെസ്സിക്ക് ഊഷ്മള സ്വീകരണം നല്‍കി

നിരവധി അസ്സോസിയേഷൻ അംഗങ്ങളും വനിതാ വേദി പ്രവർത്തകരും എയർപോർട്ടിൽ സ്വീകരിക്കാനായി എത്തിയിരുന്നു.

New Update
Untitled

കുവൈറ്റ്: തിരുവല്ല ഫെസ്റ്റ് 2025 ന്റെ മുഖ്യ അതിഥിയായി എത്തിയ പ്രമുഖ ചലച്ചിത്ര സംവിധായകൻ  ബ്ലെസ്സിക്ക് കുവൈറ്റ് എയർപോർട്ടിൽ തിരുവല്ല പ്രവാസി അസ്സോസിയേഷൻ ഊഷ്മള സ്വീകരണം നൽകി.

Advertisment

പ്രസിഡന്റ്‌ ജെയിംസ് വി കൊട്ടാരം, രക്ഷാധികാരി കെ എസ് വറുഗീസ്, ജനറൽ സെക്രട്ടറി റെയ്ജു അരീക്കര, ട്രഷറർ ബൈജു ജോസ്,അഡ്വൈസറി  ചെയർമാൻ റെജി കോരുത്, കൺവീനർ ഷിജു ഓതറ,വൈസ് പ്രസിഡന്റ് അലക്സ് കറ്റോട് ,കെ ജി അലക്സാണ്ടർ തുടങ്ങിയവർ ചേർന്ന്  സ്വീകരിച്ചു.

നിരവധി അസ്സോസിയേഷൻ അംഗങ്ങളും വനിതാ വേദി പ്രവർത്തകരും എയർപോർട്ടിൽ സ്വീകരിക്കാനായി എത്തിയിരുന്നു.

Advertisment