കുവൈറ്റിലെ പാസ്‌പോർട്ട് സേവാ പോർട്ടൽ അറ്റകുറ്റപ്പണികൾ സേവനം തടസ്സപ്പെടും; ഇന്ത്യൻ എംബസി

ഈ സമയപരിധിക്കുള്ളിൽ, പാസ്‌പോർട്ടുമായി ബന്ധപ്പെട്ട സേവനങ്ങൾ എംബസിയിലും ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകളിലും ലഭ്യമാകില്ല.

New Update
Untitled

കുവൈറ്റ്: കുവൈറ്റിലെ ഇന്ത്യൻ എംബസി പുറത്തുവിട്ട അറിയിപ്പ് പ്രകാരം  പാസ്‌പോർട്ട് സേവാ പോർട്ടൽ സാങ്കേതിക അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി ലഭ്യമല്ലാതാകും.

Advertisment

ഇന്ന് സെപ്റ്റംബർ 27 ശനിയാഴ്ച വൈകുന്നേരം 04:30 (കുവൈറ്റ് സമയം) മുതൽ 2025 സെപ്റ്റംബർ 28 ഞായറാഴ്ച രാവിലെ 04:30  (കുവൈറ്റ് സമയം) വരെയാണ് പോർട്ടൽ ലഭ്യമല്ലാതാവുക.


ഈ സമയപരിധിക്കുള്ളിൽ, പാസ്‌പോർട്ടുമായി ബന്ധപ്പെട്ട സേവനങ്ങൾ എംബസിയിലും ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകളിലും ലഭ്യമാകില്ല.


കുവൈറ്റ് സിറ്റി, ഫഹാഹീൽ, ജലീബ് അൽ ശുയൂഖ്, ജഹ്റ എന്നിവിടങ്ങളിലെ ICAC-കളിലും സേവനങ്ങൾ തടസ്സപ്പെടും.

എന്നാൽ, പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെടുമ്പോഴും, മറ്റ് കോൺസുലാർ സേവനങ്ങളും വിസ സേവനങ്ങളും ICAC-കളിൽ തുടർന്നും ലഭിക്കുന്നതായിരിക്കും.

അടിയന്തര പാസ്‌പോർട്ട് സേവനങ്ങൾ ആവശ്യമുള്ള പ്രവാസി ഇന്ത്യക്കാർ ഈ സമയക്രമം ശ്രദ്ധിച്ച് സഹകരിക്കണമെന്ന് എംബസി അറിയിച്ചു.

Advertisment