/sathyam/media/media_files/2025/09/30/untitled-2025-09-30-10-31-35.jpg)
കുവൈത്ത് സിറ്റി : വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ ( വോയ്സ് കുവൈത്ത് ) വനിതാവേദിയുടെ ആഭിമുഖ്യത്തിൽ " ഓണോത്സവം - 2025 " സംഘടിപ്പിച്ചു.
അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ താലപ്പൊലിയുടെയും, ചെണ്ടമേളത്തിന്റെയും അകമ്പടിയോടുകൂടി വനിതാവേദി പ്രവർത്തകർ മഹാബലിയെ ആനയിച്ചു കൊണ്ട് വന്ന് സാംസ്കാരിക സമ്മേളനത്തിന് തുടക്കമിട്ടു.
സാംസ്കാരിക സമ്മേളനം വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി.ബിനു നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.
ചെയർമാന്റെ ഉദ്ഘാടന പ്രസംഗത്തിൽ വനിതാവേദിയുടെ ഓണോത്സവത്തിന്റെ സാംസ്കാരിക സമ്മേളന വേദിയിൽ വനിതകൾ മാത്രം ഇതുപോലുളള വലിയ പൊതു പരിപാടികളിൽ സ്റ്റേജിൽ ഇരിക്കുന്നത് ആദ്യമായിട്ടായിരിക്കും ഇതിന് മുൻപ് ഇങ്ങനെ ഉള്ള അനുഭവം ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ് അവരെ അഭിനന്ദിക്കുകയും ഇത് ഒരു മാതൃക പരമായ പ്രവർത്തനം ആണെന്ന് സൂചിപ്പിക്കുകയു ചെയ്തു.
കുവൈത്തിലെ പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോക്ടർ സരിത,കുവൈത്ത് ധ്വനി സ്കൂൾ ഓഫ് മ്യൂസിക്ക് ഫൗണ്ടറും, മ്യൂസിക്ക് എഡ്യൂക്കേറ്ററുമായ ചിത്ര അജയകുമാർ, ഡെന്റിസ്റ്റ് ഡോക്ടർ കീർത്തി കുര്യൻ, പുനർജനി കുവൈത്ത് പ്രവാസി അസോസിയേഷൻ ജനറൽ സെക്രട്ടറി പ്രസീത നടുവീട്ടിൽ, കുവൈത്ത് പ്രവാസി അസോസിയേഷൻ ജനറൽ സെക്രട്ടറി വനജ രാജൻ, പത്തനംതിട്ട ജില്ലാ അസോസിയേഷൻ ലേഡീസ് വിങ് ചെയർപേഴ്സൺ റജീന ലത്തീഫ്, തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് ( ട്രാക്ക് ) വനിതാവേദി പ്രസിഡന്റ് പ്രിയ രാജ്,കുവൈത്തിലെ പ്രമുഖ മാധ്യമ പ്രവർത്തകനും,ലോക കേരളസഭാംഗവുമായ സത്താർ കുന്നിൽ, പ്രമുഖ സാമൂഹിക പ്രവർത്തകൻ പി.എം.നായർ, വോയ്സ് കുവൈത്ത് കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് ജോയ് നന്ദനം, വോയ്സ് കുവൈത്ത് വനിതാവേദി ജനറൽ സെക്രട്ടറി എസ്. സുമലത എന്നിവർ ഓണാശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.
സരിത രാജൻ വനിതാവേദിയുടെ പ്രസിഡന്റ് സ്ഥാനം 12 വർഷം പിന്നിട്ടതിന്റെ സംഘടനയുടെ ആദരവായി ഡോക്ടർ സരിത വനിതാവേദി പ്രസിഡന്റ് സരിത രാജനെ പൊന്നാട അണിയിച്ച് ആദരിച്ചു.
വോയ്സ് കുവൈത്ത് കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി സുജീഷ്.പി.ചന്ദ്രന്റെ വക ഓണക്കോടിയും, സ്നേഹോപഹാരവും ചെയർമാൻ പി.ജി.ബിനു സരിത രാജന് കൈമാറി.
ഡോക്ടർ സരിതയ്ക്ക് വനിതാവേദി പ്രസിഡന്റ് സരിത രാജൻ സ്നേഹോപഹാരം നൽകി. അവതാരിക രഞ്ജിമ.കെ.ആറിന് ചെയർമാൻ പി.ജി.ബിനു സ്നേഹോപഹാരം നൽകി.
തുടർന്ന് തിരുവാതിരക്കളി, നാടൻപ്പട്ടുകൾ, നൃത്ത നൃത്ത്യങ്ങൾ, ഗാനമേള തുടങ്ങിയ വിവിധയിനം കലാപരിപാടികൾ അരങ്ങേറി. കലാപരിപാടികളിൽ പങ്കെടുത്തവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.ആദ്യ സദ്യ വനിതാവേദി ഭാരവാഹികൾ വിളമ്പാൻ നേതൃത്വം നൽകി.
വോയ്സ് കുവൈത്ത് കേന്ദ്ര കമ്മിറ്റി, യൂനിറ്റ് കമ്മിറ്റികൾ, വനിതാവേദി ഭാരവാഹികൾ ചേർന്ന് പരിപാടികൾക്ക് നേതൃത്വം നൽകി. മാധ്യമ പ്രവർത്തക രഞ്ജിമ.കെ.ആർ അവതാരികയായിരുന്നു. പ്രോഗ്രാം ജനറൽ കൺവീനർ മിനി കൃഷ്ണ സ്വാഗതവും വനിതാവേദി ട്രഷറർ അനീജ രാജേഷ് നന്ദിയും പറഞ്ഞു.