കുവൈത്തിൽ വിദേശ ബ്രാൻഡ് മദ്യ വ്യാജ നിർമ്മാണത്തിൽ ഏഷ്യൻ വനിത അറസ്റ്റിൽ

ഖൈത്താൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് വിഭാഗമാണ് മഹബൂലയിലെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ ഇവരെ പിടികൂടിയത്.

New Update
Untitled

കുവൈത്ത്: ഒക്ടോബർ 01 – കുവൈത്തിൽ പ്രമുഖ വിദേശ ബ്രാൻഡുകളുടെ പേരിൽ മദ്യങ്ങൾ വ്യാജമായി നിർമ്മിച്ചിരുന്ന ഏഷ്യൻ വനിതയെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.

Advertisment

ഖൈത്താൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് വിഭാഗമാണ് മഹബൂലയിലെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ ഇവരെ പിടികൂടിയത്.

വിതരണത്തിനായി തയ്യാറാക്കിയ ഏകദേശം 300-ഓളം മദ്യകുപ്പികളും നിർമ്മാണത്തിനായി ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും സ്ഥലത്ത് നിന്ന് പിടിച്ചെടുത്തു.


മദ്യ നിർമ്മാണവും വ്യാപാരവുമായി ബന്ധപ്പെട്ട ഇവരുടെ പ്രവർത്തനരീതിയും, എത്രകാലമായി ഈ നിയമവിരുദ്ധ പ്രവർത്തനം തുടരുന്നുവെന്നതും, നിർമ്മാണത്തിനാവശ്യമായ വസ്തുക്കൾ എങ്ങനെ ലഭിച്ചുവെന്നതും സംബന്ധിച്ച് അന്വേഷണം സംഘം വിശദാംശങ്ങൾ ശേഖരിക്കുന്നതായി അധികൃതർ അറിയിച്ചു.


രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ ഫ്ലാറ്റിൽ പരിശോധന നടത്തിയത്. അറസ്റ്റിലായ വനിത ഏത് രാജ്യക്കാരിയാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Advertisment