New Update
/sathyam/media/media_files/2025/10/01/untitled-2025-10-01-12-43-24.jpg)
കുവൈത്ത്: കുവൈത്തിലെ അൽ അർദിയ വ്യവസായ മേഖലയിലെ 33 കടകളും സ്ഥാപനങ്ങളും സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് കുവൈറ്റ് ഫയര്‍ഫോഴ്‌സ് (KFF) അടച്ചു.
Advertisment
ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് വിഭാഗം ബ്രിഗേഡിയർ ഒമർ ബുർസാലിയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
ആഭ്യന്തര മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ നിർദ്ദേശപ്രകാരം നടത്തിയ സുരക്ഷാ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്.
വ്യാപാര സ്ഥാപനങ്ങളിൽ ആവശ്യമായ ഫയർ സേഫ്റ്റി സംവിധാനം ഇല്ലായ്മ, ലൈസൻസ് പ്രശ്നങ്ങൾ, അപകടസാധ്യത ഉയർത്തുന്ന സാഹചര്യങ്ങൾ തുടങ്ങിയവയാണ് പ്രധാനമായും കണ്ടെത്തിയത്.
നിയമലംഘനങ്ങൾ കണ്ടെത്തിയ സ്ഥാപനങ്ങളെക്കെതിരെ നടപടി തുടരുമെന്നും, പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ പരിശോധനകൾ കർശനമാക്കുമെന്നും കുവൈറ്റ് ഫയര്‍ഫോഴ്‌സ് അറിയിച്ചു.