/sathyam/media/media_files/2025/10/01/untitled-2025-10-01-13-36-33.jpg)
കുവൈറ്റ്: കുവൈറ്റിലെ എഴുത്തുകാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും യോഗം ഫഹാഹീലിൽ ചേർന്നു.
പ്രശസ്ത എഴുത്തുകാരായ വി.ജെ. ജെയിംസ്, വ.ആർ.സുധീഷ് എന്നിവരെ മുഖ്യാതിഥികളായി പങ്കെടുപ്പിച്ചു കൊണ്ട് പ്രതിഭ കുവൈറ്റ് സംഘടിപ്പിക്കുന്ന 'പ്രതിഭ കഥായനം 25' സാഹിത്യ സംഗമത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
2025 ഡിസംബർ 5-ന് കുവൈറ്റ് ഫഹാഹീലിലെ കോഹിനൂർ ഇന്റർനാഷണനിൽ വെച്ച് നടത്തുന്ന കഥായനത്തിന് മുന്നോടിയായാണ് കുവൈറ്റിലെ മലയാളികളായ എഴുത്തുകാരെയും സാംസ്കാരിക പ്രവർത്തകരെയും ഒന്നിപ്പിച്ച് പ്രതിഭ കുവൈറ്റ് ഒരു യോഗം നടത്തിയത്.
ഫഹാഹീലിലെ വേദാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന യോഗത്തിൽ സാഹിത്യകാരൻ പ്രേമൻ ഇല്ലത്ത് അധ്യക്ഷത വഹിച്ചു. ജവാഹർ കെ എഞ്ചിനീയർ, ഷിബു ഫിലിപ്പ്, അഷ്റഫ് കാളത്തോട് എന്നിവർ നേതൃത്വം നൽകി.
വിഭീഷ്തിക്കൊടി, പ്രസീത പാട്ട്യം, മോളി ഇളംദേശം, സീന രാജ വിക്രമൻ, ഉത്തമൻ വളത്തുക്കാട്, ലിജു ജോർജ്ജ്, വിഷ്ണു, ജിതേഷ് രാജൻ, പ്രിയ സോനു, വർഗീസ് തിരുവല്ല, ബിജു സി പി, ശിവദാസ് വാഴയിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
കുവൈറ്റിലെ സാഹിത്യ സാംസ്കാരിക കൂട്ടായ്മകൾക്ക് പുതിയ ഊർജ്ജം നൽകുന്നതായിരിക്കും ഡിസംബർ 5-ലെ കഥായനം'25 എന്ന കഥാ ശിൽപശാലയും പരിപാടികളും എന്നും, ഏവരുടെയും സഹകരണം ഉണ്ടാകണമെന്നും യോഗം അഭിപ്രായപ്പെട്ടു.
തുടർന്ന് പ്രതിഭയുടെ സാഹിത്യ പ്രസിദ്ധീകരണമായ പ്രതിഭ ലിറ്റിൽ മാഗസിനിന്റെ സെപ്റ്റംബർ ലക്കത്തിന്റെ പ്രകാശനം യോഗത്തോടനുബന്ധിച്ച് നടന്നു. സേവ്യർ ആന്റണി എഡിറ്ററായ "അനന്തം" ലിറ്റിൽ മാഗസിൻ സാഹിത്യകാരൻ ജിതേഷ് രാജൻ, പ്രിയ സോനുവിന് നൽകി പ്രകാശനം നിർവ്വഹിച്ചു.
പരിപാടിയുടെ വിജയത്തിനായി രൂപീകരിച്ച സംഘാടക സമിതിക്ക് ജവാഹർ കെ എഞ്ചിനീയർ (ചെയർമാൻ), ഷിബു ഫിലിപ്പ്, ജ്യോതിദാസ് (വൈസ് ചെയർമാൻമാർ) സീന രാജവിക്രമൻ (ജനറൽ കൺവീനർ)
പ്രേമൻ ഇല്ലത്ത്, അഷ്‌റഫ് കാളത്തോട്, ടി.വി.ഹിക്മത്ത്, സത്താർ കുന്നിൽ, ധർമരാജ് മടപ്പള്ളി, ബാബുജി ബത്തേരി (ഉപദേശക സമിതി), വർഗ്ഗീസ് തിരുവല്ല, ജിതേഷ്, ബിജു, പ്രിയ സോനു (പ്രോഗ്രാം), സേവ്യർ ആന്റണി, പ്രവീൺ കൃഷ്ണ, വിനോയ് വിൽസൺ (മീഡിയ), മണികണ്ഠൻ വട്ടംകുളം, ചെങ്ങന്നൂർ ജയകുമാർ, മോളിമാത്യു, സതീശൻ പയ്യന്നൂർ, വിഷ്ണു (റിസെപ്ഷൻ), ഉത്തമൻ വളത്തുകാട്, രാജൻ വിജെ, പ്രസീത പാട്യം,മഞ്ജു മൈക്കിൾ (സ്റ്റേജ്) വിഭീഷ് തിക്കോടി, ശിവദാസ് വാഴയിൽ, മുബാറക് കാമ്പ്രത്ത്, ലിജു (സുവനീർ) എന്നിവർ ഉൾപ്പെട്ട സംഘാടക സമിതി രൂപീകരിച്ചു.
മലയാളികൾക്കിടയിൽ സാഹിത്യവും സാംസ്കാരിക പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുക.
കുവൈറ്റിലെ മുഴുവൻ സാഹിത്യപ്രേമികൾക്കും എഴുത്തുകാർക്കും സാംസ്കാരിക പ്രവർത്തകർക്കും ഒരു അവിസ്മരണീയ അനുഭവമായിരിക്കും കഥായനം'25 എന്ന് പ്രതിഭ കുവൈറ്റ് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 60733440, 99404146, 60053248, 67089886 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
സേവ്യർ ആന്റണി സ്വാഗതമാശംസിച്ച ചടങ്ങിന് സതീശൻ പയ്യന്നൂർ നന്ദി രേഖപ്പെടുത്തി.