എയർ ഇന്ത്യയുടെ കുവൈത്ത് പ്രവാസികളോടുള്ള ക്രൂരത അവസാനിപ്പിക്കുക; കുവൈത്ത് കേരള ഇസ്‌ലാഹീ സെന്റർ

കുവൈത്തിൽ നിന്നുമുള്ള സർവീസുകൾ പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും പത്രക്കുറിപ്പിൽ അറിയിച്ചു.

New Update
Untitled

കുവൈത്ത്: കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ പ്രവാസികൾ ആശ്രയിക്കുന്ന കോഴിക്കോട് , കണ്ണൂർ വിമാന താവളങ്ങളിലേക്ക് കുവൈത്തിൽ നിന്നും എയർ ഇന്ത്യ ഫ്‌ലൈറ്റുകൾ യാതൊരു മുന്നറിയിപ്പുമില്ലാതെ നിർത്തലാക്കിയ നടപടിയിൽ കുവൈത്ത് കേരള ഇസ്‌ലാഹീ സെന്റർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. 

Advertisment

ഇത് പ്രവാസികളോട് ചെയ്യുന്ന വഞ്ചനയും, ക്രൂരതയുമാണെന്നും ഈ ഒരു തീരുമാനം പുനഃപരിശോധിക്കണമെന്നും കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെട്ട് കോഴിക്കോട് , കണ്ണൂർ വിമാന താവളങ്ങളിലേക്ക് കുവൈത്തിൽ നിന്നുമുള്ള സർവീസുകൾ പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും പത്രക്കുറിപ്പിൽ അറിയിച്ചു.

Advertisment