/sathyam/media/media_files/2025/10/03/untitled-2025-10-03-12-15-11.jpg)
കുവൈത്ത്: കുവൈത്തിൽ മനുഷ്യക്കടത്തിനും വിസ വിൽപ്പനയ്ക്കും പിന്നിലെ തൊഴിലാളി റിക്രൂട്ട്മെന്റ് സംഘത്തെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം പിടികൂടി.
അൽ-ഫഹാഹീൽ പ്രദേശത്തുള്ള ഒരു ഡൊമസ്റ്റിക് ലേബർ റിട്രീവൽ ഓഫീസിൽ നടത്തിയ റെയ്ഡിലാണ് സംഭവം പുറത്തുവന്നത്. ഓഫീസിനുള്ളിലെ താമസ സ്ഥലത്ത് നിന്ന് 29 ഏഷ്യൻ തൊഴിലാളികളെ പിടികൂടുകയും, വിസ വിൽപ്പനയും പണം ഇടപാടുകളും സംബന്ധിച്ച രേഖകളും ട്രാൻസ്ഫറുകളും കണ്ടെത്തുകയും ചെയ്തു.
ഓരോ വിസയ്ക്കും 120 ദിനാർ വീതവും, തൊഴിലാളികളുടെ കരാർ 1100 മുതൽ 1300 ദിനാർ വരെയും തിരിച്ചുവിൽക്കുന്ന രീതിയിലായിരുന്നു ഇടപാട്.
തൊഴിലാളികളെ നിർബന്ധിതമായി ജോലി ചെയ്യിപ്പിക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. രക്ഷാപ്രവർത്തനത്തിനുശേഷം ഇവരെ ഷെൽട്ടർ ഹോമിലേക്ക് മാറ്റി.
പ്രതിർക്കെതിരെ മനുഷ്യക്കടത്തും വിസ ദുരുപയോഗവും ഉൾപ്പെടെ കേസ് ചുമത്തി. കൂടുതൽ അന്വേഷണങ്ങൾ പൂർത്തിയാകുന്നതുവരെ പ്രതികളെ ജയിലിൽ തടവിൽ പാർപ്പിക്കാനാണ് അധികാരികളുടെ നിർദേശം.