/sathyam/media/media_files/2025/10/03/untitled-2025-10-03-12-20-50.jpg)
കുവൈത്ത്: കുവൈത്ത് കെഎംസിസി തൃശ്ശൂർ ജില്ലാ സമ്മേളനത്തിൽ മുഖ്യാതിഥിയായി സംബന്ധിക്കാനെത്തിയ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾക്ക് കുവൈത്ത് കെഎംസിസി തൃശ്ശൂർ ജില്ലാ പ്രസിഡന്റ് ഹബീബുള്ള മുറ്റിച്ചൂർ ജനറൽ സെക്രട്ടറി പി.കെ.മുഹമ്മദലി എന്നിവരുടെ നേതൃത്വത്തിൽ കുവൈത്ത് അന്ത്രാരാഷ്ട്ര വിമാനത്താവളത്തിൽ ഉഷ്മളമായ സ്വീകരണം നൽകി.
ഇന്ന് വൈകുന്നേരം 5 മണിക്ക് അബ്ബാസിയ ഇന്ത്യൻ ഇന്റർഗേറ്റഡ് സ്‌കൂളിലാണ് സമ്മേളനം.
സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസർ അൽ മശ്ഹൂർ തങ്ങൾ, തൃശ്ശൂർ ജില്ലാ ഭാരവാഹികളായ അബ്ദുൽ റഹ്മാൻ, നാസർ തളി, അഷ്‌റഫ് കൊടുങ്ങല്ലൂർ, റഷീദ് ഇരിങ്ങാലക്കുട, അബ്ദുൽ റസാഖ് കുന്നംകുളം, ശറഫുദ്ധീൻ കൊടുങ്ങല്ലൂർ, നാസർ, ശറഫുദ്ധീൻ നാട്ടിക, കബീർ ഗുരുവായൂർ, നിഷാദ് മണലൂർ തുടങ്ങി കുവൈത്ത് കെഎംസിസി സംസ്ഥാന വിവിധ ജില്ലാ മണ്ഡലം ഭാരവാഹികളും സന്നിഹിതരായിരുന്നു