ഐ.എസ്.കെ കുവൈത്ത് ചാപ്റ്റർ " വൈഷ്ണവം - 2025 " ഫ്ലയർ പ്രകാശനം ചെയ്തു

വൈഷ്ണവം - 2025 " ഫ്ലയർ ഐ.എസ്.കെ കുവൈത്ത് ചാപ്റ്റർ രക്ഷാധികാരി പി.ജി.ബിനു കെ.ജി.എൽ എനർജി സലൂഷൻ ഡയറക്ടർ ഹരിപ്രസാദ് മണിയന് നൽകി പ്രകാശനം നിർവ്വഹിച്ചു. 

New Update
Untitled

കുവൈത്ത്: അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രം കുവൈത്ത്  ചാപ്റ്ററിന്റെ  6-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന " വൈഷ്ണവം - 2025 " എന്ന പരിപാടിയുടെ ഫ്ലയർ പ്രകാശനം ചെയ്തു. ഐ.എസ്.കെ കുവൈത്ത് ചാപ്റ്റർ പ്രസിഡൻറ് ജയകൃഷ്ണ കുറുപ്പ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.

Advertisment

വൈഷ്ണവം - 2025 " ഫ്ലയർ ഐ.എസ്.കെ കുവൈത്ത് ചാപ്റ്റർ രക്ഷാധികാരി പി.ജി.ബിനു കെ.ജി.എൽ എനർജി സലൂഷൻ ഡയറക്ടർ ഹരിപ്രസാദ് മണിയന് നൽകി പ്രകാശനം നിർവ്വഹിച്ചു. 

ഒക്ടോബർ 31 ന് വെള്ളിയാഴ്ച അബ്ബാസിയ ഐ.ഇ.എസ് ഓഡിറ്റോറിയത്തിലാണ് പരിപാടി. വൈകുന്നേരം 3:30 മുതൽ വ്യത്യസ്ഥയാർന്ന വിവിധയിനം കലാപരിപാടികൾ അരങ്ങേറും.


ഐ.എസ്.കെ കുവൈത്ത് ചാപ്റ്റർ രക്ഷാധികാരി പി.ജി.ബിനു, കെ.ജി.എൽ എനർജി സലൂഷൻ ഡയറക്ടർ ഹരിപ്രസാദ് മണിയൻ, വോയ്സ് കുവൈത്ത് പ്രസിഡന്റ് ജോയ് നന്ദനം, തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് ( ട്രാക്ക് ) വനിതാവേദി പ്രസിഡന്റ് പ്രിയ രാജ്, എൻ.എസ്സ്.എസ്സ് കുവൈത്ത് ഫഹാഹീൽ ഏരിയ കോർഡിനേറ്റർ രാജീവ് പിള്ള, ഇസ്കോൺ കുവൈത്ത് പ്രതിനിധി മണിഭൂഷൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.


വൈഷ്ണവം പ്രോഗ്രാം ജനറൽ കൺവീനർ സുജീഷ്.പി.ചന്ദ്രന്റെ പിതാവിന്റെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. 

ഐ.എസ്.കെ കുവൈത്ത് ചാപ്റ്റർ വൈസ് പ്രസിഡൻറ് ഷനിൽ വെങ്ങളത്ത് സ്വാഗതവും ട്രഷറർ കെ.ടി.ഗോപകുമാർ നന്ദിയും പറഞ്ഞു.

Advertisment