New Update
/sathyam/media/media_files/2025/10/05/untitled-2025-10-05-13-09-45.jpg)
കുവൈത്ത്: പ്രമുഖ പണ്ഡിതനും ദാറുൽ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറുമായ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിക്ക് കുവൈത്തിൽ സ്വീകരണം നൽകും. കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
Advertisment
ഇന്ന് ഒക്ടോബർ 05 ഞായറാഴ്ച വൈകുന്നേരം 7:00 മണിക്കാണ് സ്വീകരണ പരിപാടി നടക്കുക. കെ.എം.സി.സി. ഓഫീസ്, ഫർവാനിയയിൽ വെച്ചാണ് പരിപാടി ഒരുക്കിയിട്ടുള്ളത്.
ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിയുടെ കുവൈത്ത് സന്ദർശനത്തോടനുബന്ധിച്ച് നടക്കുന്ന സ്വീകരണ ചടങ്ങിൽ കുവൈത്തിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി അറിയിച്ചു.