ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
/sathyam/media/media_files/2025/10/06/untitled-2025-10-06-14-27-04.jpg)
കുവൈത്ത് : ജാബ്രിയ പ്രദേശത്തിന് മുന്നിലുള്ള ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്‌യാൻ റോഡിൽ (ഫിഫ്ത് റിംഗ് റോഡ്) വേഗപാതയിലെ ഇടത് വശത്തെ പാത പൂർണമായും അടച്ചിടുന്നതായി ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു.
Advertisment
കിംഗ് അബ്ദുൽഅസീസ് ബിൻ അബ്ദുറഹ്മാൻ അൽ സൗദ് റോഡ് (ഫഹാഹീൽ എക്സ്പ്രസ് വേ) മുതൽ മഗ്രിബ് എക്സ്പ്രസ് വേ വരെയുള്ള ഭാഗമാണ് അടച്ചിടുക. ഒക്ടോബർ 5, ഞായറാഴ്ച വൈകുന്നേരം മുതൽ രണ്ട് മാസത്തേക്ക് ഈ അടച്ചിടൽ പ്രാബല്യത്തിൽ വരും.
ആവശ്യമായ റോഡ് പരിപാലന പ്രവർത്തനങ്ങളാണ് ഈ കാലയളവിൽ നടത്തുന്നത് എന്ന് അധികാരികൾ അറിയിച്ചു.