New Update
/sathyam/media/media_files/2025/10/07/untitled-2025-10-07-11-38-54.jpg)
കുവൈത്ത്: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, കുവൈത്തിന്റെ പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ-യൂസഫ് അൽ-സബാഹിനെ വാഷിംഗ്ടൺ ഡിസിയിൽ സ്വീകരിച്ചു.
Advertisment
കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ചും, പരസ്പര താൽപ്പര്യമുള്ള വിഷയങ്ങളിൽ ഏകോപനം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും, സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.
കുവൈത്തും അമേരിക്കയും തമ്മിലുള്ള ശക്തമായ ബന്ധം എടുത്തു കാണിച്ച ശൈഖ് ഫഹദ് അൽ-യൂസഫ്, സഹകരണത്തിന് യുഎസ് നൽകുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ചു.
ദേശീയ സ്ഥാപനങ്ങളുടെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനായി ഏകോപനവും സന്ദർശനങ്ങളും തുടരാനുള്ള കുവൈത്തിന്റെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു.