/sathyam/media/media_files/2025/10/08/untitled-2025-10-08-12-23-18.jpg)
കുവൈത്ത്: നന്മയിൽ സംഘടിതമാകുന്ന മനുഷ്യ വിഭവ ശേഷിയാണ് സമൂഹത്തിന്റെ വളർച്ചയെ സ്വാധീനിക്കുന്നതെന്ന് ദാറുൽ ഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോക്ടർ ബഹാവുദ്ദീൻ നദവി പറഞ്ഞു.
നന്മ അനുവർത്തിക്കാത്ത ലോകം അന്ധകാര നിബിഢമായിരിക്കുമെന്നും നന്മയുടെയും സ്നേഹത്തിന്റെയും വക്താക്കളാകണമെന്നും അദ്ധേഹം പറഞ്ഞു.
കുവൈത്ത് കെ എം സി സി സംസ്ഥാന കമ്മിറ്റി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു നദവി. ഫർവാനിയയിലെ കുവൈത്ത് കെ എം സി സി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങ് മുസ്ലിം ലീഗ് തൃശൂർ ജില്ലാ പ്രസിഡണ്ട് സി ഏ റഷീദ് ഉദ്ഘാടനം ചെയ്തു.
കുവൈത്ത് കെ എം സി സി സംസ്ഥാന പ്രസിഡണ്ട് സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം അസീസ് കുമാരനല്ലൂർ, ഡോക്ടർ സുബൈർ ഹുദവി, കെ എം സി സി സംസ്ഥാന ഭാരവാഹികളായ റഊഫ് മഷ്ഹൂർ, ഇഖ്ബാൽ മാവിലാടം, ഫാറൂഖ് ഹമദാനി, എം ആർ നാസർ, ഡോക്ടർ മുഹമ്മദലി, ഗഫൂർ വയനാട്, സലാം ചെട്ടിപ്പടി, സലാം പട്ടാമ്പി പ്രസംഗിച്ചു. അജ്മൽ മാഷ് ഖിറാാത്ത് നടത്തി. ജനറൽ സെക്രട്ടറി മുസ്തഫ കാരി സ്വാഗതവും ട്രഷറർ ഹാരിസ് വള്ളിയോത്ത് നന്ദിയും പറഞ്ഞു.