/sathyam/media/media_files/2025/10/12/untitled-2025-10-12-12-42-00.jpg)
കുവൈത്ത്: റെസ്ക്യൂ പോലീസ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഖൈറാൻ ഏരിയയിൽ വെള്ളിയാഴ്ച നടത്തിയ സമഗ്രമായ സുരക്ഷാ, ട്രാഫിക് പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തുകയും ഒട്ടേറെ പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
പരിശോധനയിൽ രണ്ട് മയക്കുമരുന്ന് കേസുകൾ, പിടിച്ചെടുക്കാൻ ഉത്തരവുള്ള 12 വാഹനങ്ങൾ, കസ്റ്റഡിയിലെടുത്ത ഒരു വാഹനം, മോഷ്ടിച്ച ഒരു മോട്ടോർ സൈക്കിൾ എന്നിവ പിടിച്ചെടുത്തു.
കൂടാതെ, താമസ നിയമം ലംഘിച്ച ആറുപേർ, പിടികിട്ടാപ്പുള്ളികളായ അഞ്ചുപേർ, ഒളിവിൽ കഴിഞ്ഞിരുന്ന ഒമ്പത് പേർ, തിരിച്ചറിയൽ രേഖകൾ ഇല്ലാത്ത ഏഴുപേർ എന്നിവരെ അറസ്റ്റ് ചെയ്തു. വിവിധ ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 349 കേസുകളും രജിസ്റ്റർ ചെയ്തു.
രാജ്യത്ത് സുരക്ഷ വർധിപ്പിക്കുന്നതിനും പൊതു നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും വരും ദിവസങ്ങളിലും വിവിധ പ്രദേശങ്ങളിൽ ഇത്തരം പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.