കുവൈത്തിൽ വിദേശ ഓഹരിയുടമകൾക്ക് റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശത്തിന് അനുമതി

ഫാർമകൾക്കും ഫണ്ടുകൾക്കും അവരുടെ പ്രവർത്തനലക്ഷ്യങ്ങളിൽ റിയൽ എസ്റ്റേറ്റ് വ്യാപാരവും ഉൾപ്പെടണം എന്നത് അനിവാര്യമായ നിബന്ധനയാണ്.

New Update
kuwait1.jpg

കുവൈത്ത്: കുവൈത്തിൽ രജിസ്റ്റർ ചെയ്ത ഓഹരി കമ്പനികൾക്ക്, അവയിൽ വിദേശികൾക്കും ഓഹരിയുള്ള സാഹചര്യമുണ്ടെങ്കിൽ, രാജ്യത്ത് റിയൽ എസ്റ്റേറ്റ് സ്വന്തമാക്കാനുള്ള അനുമതി നൽകുന്ന അമീറി ഉത്തരവ് ഔദ്യോഗിക ഗസറ്റായ കുവൈത്ത് അൽ-യോം ഞായറാഴ്ച പ്രസിദ്ധീകരിച്ചു.

Advertisment

1979ലെ നിയമത്തിൽ ഭേദഗതി വരുത്തിയ പുതിയ ഉത്തരവനുസരിച്ച്, കുവൈത്ത് ഓഹരി വിപണിയിൽ പട്ടികപ്പെടുത്തിയ ഓഹരി കമ്പനികൾ, റിയൽ എസ്റ്റേറ്റ് ഫണ്ടുകൾ, ഇൻവെസ്റ്റ്മെന്റ് പോർട്ട്ഫോളിയോകൾ എന്നിവക്ക് രാജ്യത്തിനുള്ളിൽ ഭൂമിയും കെട്ടിടങ്ങളും വാങ്ങാൻ അനുവാദമുണ്ട്.


എന്നാൽ, ഇത്തരം സ്ഥാപനങ്ങൾക്കു സ്വകാര്യ വസതികൾ (private residences) സ്വന്തമാക്കാൻ അനുമതിയില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഫാർമകൾക്കും ഫണ്ടുകൾക്കും അവരുടെ പ്രവർത്തനലക്ഷ്യങ്ങളിൽ റിയൽ എസ്റ്റേറ്റ് വ്യാപാരവും ഉൾപ്പെടണം എന്നത് അനിവാര്യമായ നിബന്ധനയാണ്.


പുതിയ ഉത്തരവ് കുവൈത്തിലെ നിക്ഷേപ സൗഹൃദ അന്തരീക്ഷം കൂടുതൽ ശക്തിപ്പെടുത്താനും വിദേശ നിക്ഷേപകരുടെ പങ്കാളിത്തം വർധിപ്പിക്കാനും സഹായകമാകുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.


ഈ നിയമഭേദഗതിയിലൂടെ വിദേശ ഓഹരിയുടമകളുള്ള കുവൈത്ത് പട്ടികകമ്പനികൾക്ക് വാണിജ്യ, നിക്ഷേപ ആവശ്യങ്ങൾക്ക് റിയൽ എസ്റ്റേറ്റ് സ്വന്തമാക്കാനുള്ള വഴി തുറന്നിരിക്കുകയാണ്.

Advertisment