ഗാന്ധി സ്മൃതി കുവൈറ്റ് പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ 137-ാം ജന്മവാർഷികം ആഘോഷിക്കുന്നു; ക്വിസ് മത്സരം നവംബർ 14-ന്

കുട്ടികൾക്കിടയിൽ ഇന്ത്യയുടെ ചരിത്രത്തെക്കുറിച്ചും നെഹ്‌റുവിന്റെ സംഭാവനകളെക്കുറിച്ചുമുള്ള അറിവ് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്.

New Update
Untitled

കുവൈറ്റ്: ഗാന്ധി സ്മൃതി കുവൈറ്റിന്റെ  ആഭിമുഖ്യത്തിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ 137-ാം ജന്മവാർഷികം ആഘോഷിക്കുന്നു. 'എന്റെ ചാച്ചാജി' (My Chachaji) എന്ന പേരിൽ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികൾ 2025 നവംബർ 14-ന് നടക്കും.

Advertisment

കുവൈറ്റിലെ അബ്ബാസിയയിലുള്ള സെൻട്രൽ സ്കൂളിൽ വെച്ച് ഉച്ചയ്ക്ക് 2:00 മണി മുതൽ വൈകുന്നേരം 7:00 മണി വരെയാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.


പ്രധാന ആകർഷണം: 'ജവഹർലാൽ നെഹ്‌റുവും അദ്ദേഹത്തിന്റെ ജീവിതവും' എന്ന വിഷയത്തിൽ ജവഹർലാൽ നെഹ്‌റുവും അദ്ദേഹത്തിന്റെ ജീവിതവും' എന്ന വിഷയത്തെ ആസ്പദമാക്കി കുവൈറ്റിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി നടത്തുന്ന ക്വിസ് മത്സരമാണ്.


കുട്ടികൾക്കിടയിൽ ഇന്ത്യയുടെ ചരിത്രത്തെക്കുറിച്ചും നെഹ്‌റുവിന്റെ സംഭാവനകളെക്കുറിച്ചുമുള്ള അറിവ് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്.

ഈ വിജ്ഞാനത്തിന്റെയും സ്മരണയുടെയും ആഘോഷത്തിൽ പങ്കെടുക്കാൻ ഏവരേയും ഗാന്ധി സ്മൃതി കുവൈറ്റ് ഹാർദ്ദവമായി ക്ഷണിക്കുന്നുതായി അറിയിച്ചു

Advertisment