/sathyam/media/media_files/sqL4kwmaJSSQ1tu7bPRN.jpg)
കുവൈറ്റ്: കുവൈറ്റിലെ ഇന്ത്യൻ പാസ്‌പോർട്ട് അപേക്ഷകർക്ക് ശ്രദ്ധേയമായ അറിയിപ്പുമായി ഇന്ത്യൻ കോൺസുലാർ വിഭാഗം. 2025 ഒക്ടോബർ 17 മുതൽ പുതിയ പോർട്ടലിലൂടെ പൂരിപ്പിച്ച പാസ്‌പോർട്ട് അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകൾ (ICACs) അറിയിച്ചു.
കുവൈറ്റ് സിറ്റി, ഫഹാഹീൽ, ജലീബ് അൽ ശുയൂഖ്, ജഹ്റ എന്നിവിടങ്ങളിലെ നാല് ICAC-കളിലും ഈ നിയമം ബാധകമാണ്. ഒക്ടോബർ 17 മുതൽ പഴയ പോർട്ടലിൽ പൂരിപ്പിച്ച അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
അപേക്ഷകർ പുതിയ പോർട്ടലായ https://mportal.passportindia.gov.in/mission/ വഴി പാസ്‌പോർട്ട് അപേക്ഷകൾ സമർപ്പിക്കണം.
ഫോട്ടോ ഐസിഎഒ മാനദണ്ഡപ്രകാരം:
അപേക്ഷകർ അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോകൾ ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO) മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം.
ഐസിഎഒ കംപ്ലയന്റ് ഫോട്ടോഗ്രാഫുകളെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾക്കായി https://mportal.passportindia.gov.in/pdf/Guidelines_for_ICAO_Compliant_Photographs_for_Passport_Applications.pdf എന്ന ലിങ്കിൽ ലഭ്യമാണ്.
പഴയ പോർട്ടലിൽ അപേക്ഷിച്ചവർ ശ്രദ്ധിക്കുക:
പഴയ പോർട്ടലിൽ ഇതിനകം അപേക്ഷ പൂരിപ്പിച്ച അപേക്ഷകർ പുതിയ പോർട്ടലിൽ (മുകളിൽ നൽകിയ ലിങ്ക്) അപേക്ഷാ ഫോം വീണ്ടും പൂരിപ്പിച്ച്, ആവശ്യമായ രേഖകളും ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്ത് അപേക്ഷാ ഫോം എംബസിയിൽ സമർപ്പിക്കേണ്ടതാണ്.എന്നും എംബസി പുറത്തു വിട്ട അറിയിപ്പിൽ പറയുന്നു