കുവൈത്തിലെ ഗൾഫ് സ്ട്രീറ്റിൽ രണ്ട് ലെയ്‌നുകൾ 20 ദിവസത്തേക്ക് അടച്ചിടും; ഗതാഗത നിയന്ത്രണം നിലവിൽ വന്നു

ഗൾഫ് സ്ട്രീറ്റ് ഉപയോഗിക്കുന്ന ഡ്രൈവർമാർക്ക് ബുദ്ധിമുട്ടുണ്ടാവാത്ത രീതിയിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്

New Update
kuwait1.jpg

കുവൈത്ത്: ഗൾഫ് സ്ട്രീറ്റിൽ ഗതാഗത പരിഷ്കരണത്തിന്റെ ഭാഗമായി രണ്ട് ലെയ്‌നുകൾ 20 ദിവസത്തേക്ക് അടച്ചിടും. അറ്റകുറ്റപ്പണികൾക്കും റോഡ് നവീകരണത്തിനുമായാണ് ഈ നടപടി.

Advertisment

ഗൾഫ് സ്ട്രീറ്റ് ഉപയോഗിക്കുന്ന ഡ്രൈവർമാർക്ക് ബുദ്ധിമുട്ടുണ്ടാവാത്ത രീതിയിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അടച്ചിടൽ സംബന്ധിച്ച നിർദ്ദേശങ്ങൾ റോഡുകളിൽ സ്ഥാപിച്ചിട്ടുണ്ട്.


ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ, ഈ പാതയിൽ യാത്ര ചെയ്യുന്നവർ ഇതര വഴികൾ ഉപയോഗിക്കണമെന്നും, അല്ലെങ്കിൽ അധിക സമയം കണക്കിലെടുത്ത് യാത്ര പുറപ്പെടണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. 20 ദിവസങ്ങൾക്ക് ശേഷം ലെയ്‌നുകൾ സാധാരണ നിലയിൽ തുറക്കുമെന്ന് അധികൃതർ അറിയിച്ചു.

Advertisment