New Update
/sathyam/media/media_files/8cMKwA1MU3cHVB6iud2p.jpg)
കുവൈത്ത്: തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്റെ കുവൈത്ത് സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് 12 മണി മുതല്‍ രാജ്യത്തെ വിവിധ റോഡുകള്‍ താല്‍ക്കാലികമായി അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയം.
Advertisment
അമീരി വിമാനത്താവളത്തില്‍ നിന്ന് കിംഗ് ഫൈസല്‍ റോഡ് വരെയുള്ള ഭാഗങ്ങളും ഇവിടെ നിന്ന് സിക്‌സ്ത് റിംഗ് റോഡുമായുള്ള ഇന്റര്‍സെക്ഷന്‍ വരെയുള്ള ഭാഗങ്ങളും തുടര്‍ന്ന് കിംഗ് ഫഹദ് റോഡിലേക്കും ബയാന്‍ പാലസിന്റെ ഗേറ്റ് വരെയും നീളുന്ന പാത കളാണ് താല്‍ക്കാലികമായി അടച്ചിടുക.
ഈ സമയങ്ങളില്‍ ഗതാഗത നിര്‍ദ്ദേശങ്ങള്‍ പാലിച്ചു കൊണ്ട് സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും റോഡ് ഉപയോക്താക്കളോട് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.