/sathyam/media/media_files/2025/10/23/kuwait-news-2025-10-23-15-09-00.jpg)
കുവൈറ്റ്: വിനോദ സഞ്ചാരമേഖലയ്ക്ക് ഉണർവേകി, ടൂറിസ്റ്റിക് എൻ്റർപ്രൈസസ് കമ്പനിയുടെ സൗത്ത് സാമ്പാഹിയ വെർ ഹൗസ് മാളിന്ന് സമീപം പുതിയ വിനോദ കേന്ദ്രം ലുന പാർക്ക് 2025 ഒക്ടോബർ 23-ന് പൊതുജനങ്ങൾക്കായി തുറക്കുന്നു.
പ്രവേശന ടിക്കറ്റ് വെറും 2 ദിനാർ മാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്. പ്രവേശന ടിക്കറ്റ് എടുക്കുന്നവർക്ക് കുട്ടികൾക്കായുള്ള 22 കളികൾ പൂർണ്ണമായും സൗജന്യമായി ആസ്വദിക്കാൻ സാധിക്കുമെന്നതാണ് ഈ കേന്ദ്രത്തിൻ്റെ മുഖ്യ ആകർഷണം.
കേന്ദ്രത്തിൻ്റെ ഉദ്ഘാടനം 2025 ഒക്ടോബർ 23-ന് നടക്കും. പ്രവേശനം ഉറപ്പാക്കുന്നതിനായി, വിനോദസഞ്ചാര പദ്ധതികൾക്കായുള്ള കമ്പനിയുടെ മൊബൈൽ ആപ്ലിക്കേഷൻ വഴി ഇപ്പോൾ തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്.
കുടുംബങ്ങൾക്കും കുട്ടികൾക്കും മികച്ച വിനോദാനുഭവമായിരിക്കും ഈ പുതിയ കേന്ദ്രം ഒരുക്കുക ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഗംഭീര വെടിക്കെട്ടും ഉണ്ടായിരിക്കും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us