/sathyam/media/media_files/2025/10/28/untitled-2025-10-28-12-42-30.jpg)
കുവൈത്ത്: കബളിപ്പിക്കൽ ലക്ഷ്യമിട്ട് വ്യാജ ബില്ലുകൾ നിർമ്മിച്ച്, ഓസ്‌ട്രേലിയൻ ആട്ടിറച്ചി എന്ന വ്യാജേന ഇന്ത്യയിൽ നിന്നുള്ള ശീതീകരിച്ച പോത്തിറച്ചി വിറ്റ ഇറച്ചി കട അധികൃതർ അടപ്പിച്ചു. വൻതോതിലുള്ള ഭക്ഷ്യവഞ്ചനയാണ് സംയുക്ത റെയ്ഡിൽ അധികൃതർ കണ്ടെത്തിയത്.
പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണിയുയർത്തി ഉപഭോക്താക്കളെ വഞ്ചിച്ചതിനും ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ചതിനും സ്ഥാപനത്തിനെതിരെ നടപടിയെടുത്തു.
പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ ഉദ്യോഗസ്ഥർ ആഭ്യന്തര മന്ത്രാലയവുമായും കാപിറ്റൽ ഗവർണറേറ്റ് സുരക്ഷാ വിഭാഗവുമായും സഹകരിച്ചാണ് സംയുക്ത റെയ്ഡ് നടത്തിയത്. പരിശോധനയിൽ, കട വ്യാജ ഇൻവോയ്‌സുകൾ ഉണ്ടാക്കുകയും ശീതീകരിച്ച ഇന്ത്യൻ പോത്തിറച്ചി പുതിയ ഓസ്‌ട്രേലിയൻ ആട്ടിറച്ചി എന്ന പേരിൽ വിൽക്കുകയും ചെയ്യുന്നതായി കണ്ടെത്തുകയായിരുന്നു.
വഞ്ചനയിലൂടെ വിൽക്കാൻ വെച്ചിരുന്ന മാംസം ഉദ്യോഗസ്ഥർ നശിപ്പിച്ചു. കട അടച്ചുപൂട്ടിയതിനു പുറമേ, നിയമനടപടികൾക്കായി ജോലിക്കാരെ അധികൃതർക്ക് കൈമാറി.
ഭക്ഷ്യവസ്തുക്കളിൽ കൃത്രിമം കാണിക്കുകയോ വഞ്ചന നടത്തുകയോ ചെയ്യുന്നവരോട് ഒട്ടും വിട്ടുവീഴ്ചയില്ലെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ പരിരക്ഷിക്കുന്നതിനുമുള്ള തങ്ങളുടെ പ്രതിബദ്ധത അധികൃതർ വീണ്ടും ഉറപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us