കുവൈറ്റിൽ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകി: വ്യാജ എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ് പരിശോധനാ ഫലങ്ങൾ നേടിയ പ്രവാസിക്ക് 10 വർഷം തടവ്

ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും കോടതി കഠിന തടവ് ശിക്ഷ വിധിക്കുകയും ചെയ്യുകയായിരുന്നു.

New Update
Untitled

കുവൈറ്റ്: കുവൈറ്റിലെ ഔദ്യോഗിക പദവിയിലുള്ള ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകി, എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ് എന്നീ രോഗങ്ങളുടെ പരിശോധനാ ഫലങ്ങൾ തിരുത്തി വ്യാജ രേഖകൾ ഉണ്ടാക്കിയ പ്രവാസിക്ക് 10 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി.

Advertisment

നിയമനടപടികൾ പൂർത്തിയാക്കി താമസാനുമതി (ഇഖാമ) നേടുന്നതിനായി, ആരോഗ്യ പരിശോധനയിൽ തനിക്ക് രോഗമില്ലെന്ന് തെളിയിക്കുന്ന വ്യാജ ഫലങ്ങൾ ഉണ്ടാക്കാൻ വേണ്ടിയാണ് ഇയാൾ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയത്.

ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും കോടതി കഠിന തടവ് ശിക്ഷ വിധിക്കുകയും ചെയ്യുകയായിരുന്നു.

Advertisment