New Update
/sathyam/media/media_files/DRdM0UDVVkGKo3bnXclu.jpg)
കുവൈറ്റ്: കുവൈറ്റിലെ ഹവല്ലി ഗവര്‍ണറേറ്റില്‍ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലായി ആത്മഹത്യയുടെ രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു പ്രവാസി കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് ചാടി മരിക്കുകയും മറ്റൊരു വനിതാ തൊഴിലാളി തൂങ്ങിമരിക്കുകയും ചെയ്തു.
Advertisment
സാല്‍മിയ പ്രദേശത്ത് ഏഷ്യന്‍ രാജ്യക്കാരനായ ഒരു പ്രവാസി ഒരു കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തതായി ഓപ്പറേഷന്‍സ് റൂമില്‍ സുരക്ഷാ വൃത്തങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചു.
ഈ സംഭവത്തില്‍ പോലീസ് റിപ്പോര്‍ട്ട് തയ്യാറാക്കുകയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഫോറന്‍സിക് മെഡിസിന്‍ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. മറ്റൊരു സംഭാവത്തില്‍ ഒരു വനിതാ തൊഴിലാളി തൂങ്ങിമരിച്ചതായാണ് റിപ്പോര്‍ട്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us