/sathyam/media/media_files/2025/12/01/untitled-2025-12-01-15-55-36.jpg)
കുവൈത്ത് സിറ്റി : പാലക്കാട് എൻ എസ് എസ് എൻജിനീയറിങ് കോളേജ് അലുമ്നി അസോസിയേ ഷന്റെ നേതൃത്വത്തിൽ നടന്ന സാങ്കേതിക മഹോത്സവമായ 11-ാം ശാസ് ത്രോത്സവ് ആയിരങ്ങളെ ആകർഷിച്ചു
സാൽവയിലെ റാഡിസൺ ബ്ലൂ ഹോട്ടലിലെ അൽ ഹഷ്മി ഷിപ്പ് ബോൾ റൂമിൽ വച്ച് നവംബർ 28 വെള്ളിയാഴ്ചനടന്ന പരിപാടി സയൻസ് എക്സിബിഷനോടെയാണ് ആരംഭിച്ചത് .
വൈകുന്നേരം മൂന്ന് മണിക്ക് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തുകൊണ്ടാണ് പരിപാടികൾ തുടങ്ങിയത് .ചടങ്ങിൽ അലുംനി പ്രസിഡന്റ് പ്രേം ശേഖർ , ശാസ്ത്രോൽസവ് കൺവീനർ ഷെമിജ് കുമാർ , ചീഫ് ഗസ്റ്റ് ഡോക്ടർ ബുലന്റ് ഹെൽമിസ് , കെ ഇ എഫ് ജി സി ഗംഗ പ്രസാദ്, ഗസ്റ്റ് ഓഫ് ഹോണർ എൻജിനീയർ മുഹമ്മദ് സയീദ് തുടങ്ങിയവർ പ്രസംഗിച്ചു .
/filters:format(webp)/sathyam/media/media_files/2025/12/01/untitled-2025-12-01-15-56-04.jpg)
ലോക ശ്രദ്ധ പിടിച്ച് പറ്റിയ മൂന്നുതവണ TEDx സ്പീക്കർ കൂടിയായ 16-ാം വയസിൽ തന്നെ കല്പിതബുദ്ധിയുടെ ലോകത്ത് അതുല്യമായ നേട്ടങ്ങൾ കൈവരിച്ച പ്രതിഭ റൗൾ ജോൺ അജു ആയിരുന്നു മുഖ്യ പ്രഭാഷകൻ.
നിർമ്മിത ബുദ്ധിയെ കുറിച്ച് റൗൾ നടത്തിയ പ്രഭാഷണവും പ്രെസെന്റേഷനും വിദ്യാർത്ഥികളെയും മുതിർന്നവരെയും ഒരു പോലെ ആകർഷിച്ചു .
ഇന്നവേഷനുകൾ, മത്സരങ്ങൾ, പ്രദർശനങ്ങൾ, വിദഗ്ധ പ്രഭാഷണങ്ങൾ എന്നിവയിലൂടെ ശാസ്ത്രോത്സവ് 2025 എല്ലാതരം പ്രേക്ഷകരെയും ശാസ്ത്രലോകത്തോട് കൂടുതൽ അടുപ്പിക്കുന്ന അനുഭവമായി.
/filters:format(webp)/sathyam/media/media_files/2025/12/01/untitled-2025-12-01-15-57-50.jpg)
പരിപാടിയുടെ ഭാഗമായി ഗൾഫ് മേഖലയിൽ ആദ്യമായി ഒരു റോബോട്ട് കഥാപാത്രമായി വരുന്ന Robo Cop എന്ന ഒരു ചെറു നാടകവും വേദിയിൽ അരങ്ങേരി. കൂടാതെ ഹോളോഗ്രാം ഷോ, zain ടെക് കമ്പനി അവതരിപ്പിച്ച ഡ്രോൺ പ്രദർശനം എന്നിവയും ഉ ണ്ടായിരുന്നു
സ്കൂൾ വിദ്യാർത്ഥികളുടെയും, യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെയും, സയൻസ് പ്രൊജക്റ്റ് മത്സരം, റുബിക് ക്യുബ് മത്സരം, എന്നിവയും ശാസ്‌ത്രോ ത്സവിനോട നുബന്ധിച്ചു നടന്നു .പരിപാടിയുടെ ഭാഗമായി തയ്യാറാക്കിയ സുവനീർ ചടങ്ങിൽ വച്ച് പ്രകാശനം ചെയ്തു .
/filters:format(webp)/sathyam/media/media_files/2025/12/01/untitled-2025-12-01-15-55-19.jpg)
ഇന്ത്യൻ സ്കൂളുകളും , കൂടാതെ കുവൈത്തിലെ പ്രമുഖ ബൈലിംഗൽ സ്‌കൂളുകളിലെ വിദ്യാർത്ഥികളും ഉൾപ്പടെ 12 സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ ശാസ്ത്ര പ്രദർശന മത്സരങ്ങളിൽ പങ്കെടുത്തു . കൂടാതെ കുവൈത്തു യൂണിവേഴ്സിറ്റി , ഗൾഫ് യൂണിവേസിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജി , ഓസ്‌ട്രേലിയൻ യൂണിവേഴ്സിറ്റി ഓഫ് കുവൈറ്റ്, എന്നിവയും മറ്റു യൂണിവേഴ്സിറ്റി വിദ്യാർത്ഥികളും ശാസ്ത്ര പ്രദർശന മത്സരങ്ങളിൽ പങ്കെടുത്തു .
/filters:format(webp)/sathyam/media/media_files/2025/12/01/untitled-2025-12-01-15-57-14.jpg)
സയൻസ് എക്സിബിഷൻ മത്സരങ്ങളിൽ ഫഹാഹീൽ ഇന്ത്യൻ സ്കൂളിന് ഒന്നാം സമ്മാനവും , ഖൈത്താൻ കാർമ്മൽ സ്കൂളിന് രണ്ടാം സമ്മാനവും , ഡൽഹി പബ്ലിക് സ്കൂളിന് മൂന്നാം സമ്മാനവും ലഭിച്ചു .
"ബിൽഡ് എ റോബോട്ട്" മത്സരത്തിൽ ഐ സി എസ് കെ സ്കൂളിന് ഒന്നാം സമ്മാനവും , കാർമൽ സ്കൂളിനും രണ്ടാം സമ്മാനവും ഇന്ത്യ ഇന്റർനാഷണൽ സ്കൂൾ മംഗഫ് നു മൂന്നാം സമ്മാനവും ലഭിച്ചു .
എൻജിനീയർ വിഭാഗത്തിൽ എഇസികെ ഒന്നാം സ്ഥാനവും, കെഇഎ രണ്ടാം സ്ഥാനവും , എന്‍ഐടിമൂന്നാം സ്ഥാനവും നേടി.
/filters:format(webp)/sathyam/media/media_files/2025/12/01/untitled-2025-12-01-15-56-43.jpg)
ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടന്ന ഓൺലൈൻ ക്വിസ് മത്സരം , എക്സിബിഷൻ , റുബിക്സ് ക്യൂബ് എന്നി മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാന ദാനം പരിപാഠികളുടെ സ്പോണ്സർമാരും കെ ഇ എഫ് ഭാരവാഹികളും എൻ എസ് എസ് എൻജിനീയറിങ് കോളേജ് അലുംനി ഭാരവാഹികളും, മെമ്പർമാറും ചേർന്ന് നിർവഹിച്ചു .
ശാസ്ത്രോൽസവ് കൺവീനർ ഷെമിജ് കുമാർ , അലുംനി പ്രസിഡന്റ് പ്രേം ശേഖർ മറ്റു സബ് കമ്മിറ്റി കൺവീനർമാരായ സന്തോഷ്കുമാർ , കിരൺ കുര്യൻ , ഗീത ശ്യാം , വിനോദ് എ പി , മൃദുൽ കാരാട്ട് , ജസ്റ്റിൻ ജോസഫ് , പ്രവീൺ ഫ്രാൻസിസ് , പ്രിയൻ എൻ , രാജേഷ് .വി. , വരുൺ ദേവ്,ശരത് ബാബു , നവീൻ, മനു സൈമൻ എന്നിവരും മറ്റു കമ്മിറ്റി മെമ്പർമാരും ചേർന്ന് പരിപാടികൾ നിയന്ത്രിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us