/sathyam/media/media_files/2025/12/07/untitled-2025-12-07-12-23-42.jpg)
കുവൈറ്റ്: തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് അംഗങ്ങളുടെ സ്പോർട്സ് താല്പര്യങ്ങൾ ശക്തിപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്യുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി അംഗങ്ങൾക്കായി അബ്ബാസിയിൽ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു.
തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് പ്രസിഡൻറ് സ്റ്റീഫൻ ദേവസ്സി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സ്പോർട്സ് കൺവീനർ സാബു കൊബൻ ടീമുകളെ സ്വാഗതം ചെയ്‌തു. ജോയിന്റ് കൺവീനർമാരായ അലി ഹംസ , റോജോ എന്നിവർ മുഴുവൻ പരിപാടിയും മികച്ച രീതിയിൽ ഏകോപിപ്പിച്ചു.
വിവിധ ഏരിയകളിൽ നിന്നുള്ള 8 ടീമുകൾ ആവേശത്തോടെ പങ്കെടുത്തു. അബ്ബാസിയ എ ഏരിയയുടെ A1 ടീം വിജയികളായപ്പോൾ, അബ്ബാസിയ എ ഏരിയയുടെ തന്നെ A2 ടീം റണ്ണറപ്പായി.
ഈവന്റ് സ്പോൺസർ കാക്കി ഹോളിഡേയ്സ് (വയനാട്) ആയിരുന്നു. വാർഷിക സ്പോൺസർമാരായ അൽ മുല്ല എക്സ്ചേഞ്ചും ജോയ് ആലുക്കാസും തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് പരിപാടികളോട് വർഷം മുഴുവൻ നൽകുന്ന പിന്തുണ തുടർന്നുകൊണ്ടിരുന്നു.
ജനറൽ സെക്രട്ടറി ഷൈനി ഫ്രാങ്ക്, വൈസ് പ്രസിഡന്റ് നോബിൻ തെറ്റയിൽ, വനിതാവേദി കൺവീനർ പ്രതിഭ ഷിബു, ജോയിന്റ് സെക്രട്ടറി രാജൻ ചാക്കോ, ദിലീപ് കുമാർ എന്നിവർ ആശംസകൾ അറിയിച്ചു.
ട്രഷറർ സെബാസ്റ്റ്യൻ വാതുകാടൻ പങ്കെടുത്ത ടീമുകൾക്കും ഇവന്റ് സ്പോൺസർക്കും സഹകരിച്ച മറ്റു ഏല്ലാവർക്കും നന്ദി പറഞ്ഞു വിന്നേഴ്സ് ട്രോഫിയും കൈമാറി.
ടൂർണ്ണമെന്റിന്റെ മികച്ച കീപ്പർ ആയി ശ്രീ.ജോയൽ അക്കര (അബ്ബാസിയ A - A2) മികച്ച ബൗളർ ആയി ശരത് (അബ്ബാസിയ A - A2),മികച്ച ബാറ്റ്സ്മാൻ: രാഹുൽ ബാബു (അബ്ബാസിയ A - A2ആ2), മാൻ ഓഫ് ദ സീരീസ്: രാഹുൽ ബാബു (അബ്ബാസിയ A - A2) ഫൈനൽ മാൻ ഓഫ് ദ മാച്ച് നിഖിൽ പള്ളത്ത് (അബ്ബാസിയ A - A1)നെയും തെരെഞ്ഞെടുത്തു ട്രോഫികൾ സമ്മാനിച്ചു.
പങ്കെടുക്കുന്ന ടീമുകൾക്കു പ്രോത്സാഹനം നൽകുവാനും ആവേശം പകരാനും നിരവധി ട്രാസ്‌ക് അംഗങ്ങൾ എത്തിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us