/sathyam/media/media_files/2025/12/08/untitled-2025-12-08-11-11-33.jpg)
കുവൈറ്റ്: കുവൈറ്റിലെ പ്രവാസി എഴുത്തുകാരുടെ കൂട്ടായ്മയായ പ്രതിഭ കുവൈറ്റ് സംഘടിപ്പിച്ച 'കഥായനം 25' സാഹിത്യ സംഗമം വിജയകരമായി സമാപിച്ചു.
ജവാഹർ.കെ.എഞ്ചിനീയർ അധ്യക്ഷത വഹിച്ച പ്രശസ്ത കഥാകാരനും വയലാർ അവാർഡ് ജേതാവുമായ വി.ജെ. ജയിംസ് ഉദ്ഘാടനം നിർവ്വഹിച്ചു. ബാബുജി ബത്തേരി, സത്താർ കുന്നിൽ, ഹിക്മത്ത് ടി.വി, വിഭീഷ് തിക്കോടി എന്നിവർ ആശംസകൾ നേർന്നു.
പ്രേമൻ ഇല്ലത്ത് സ്വാഗതവും സീന രാജ വിക്രമൻ നന്ദിയും പറഞ്ഞു. കോഡിനേഷൻ ചുമതല സേവ്യർ ആന്റണി, ജിതേഷ് രാജൻ, സതീശൻ പയ്യന്നൂർ, പ്രസീത പാട്യം എന്നിവർക്കായിരുന്നു. മുഖ്യാതിഥിക്കുള്ള സ്‌നേഹോപഹാരം സതീശൻ പയ്യന്നൂർ കൈമാറി.
പരിപാടിയുടെ പ്രധാന സെഷനുകൾ കഥയുടെ വിവിധ മാനങ്ങളിലേക്ക് വെളിച്ചം വീശുന്നതായിരുന്നു.
* 'കഥാരൂപം' & 'കഥാശില്പം': പ്രേമൻ ഇല്ലത്ത് മോഡറേറ്ററായ 'കഥാരൂപം' സെഷനിലും ഷിബു ഫിലിപ്പ് മോഡറേറ്ററായ 'കഥാശില്പം' സെഷനിലും കഥയുടെ ഘടന, ജനിതകം, വിവിധ രൂപങ്ങൾ, വഴിത്താരകൾ എന്നിവയെക്കുറിച്ച് വി.ജെ. ജയിംസ് ക്ലാസ്സെടുത്തു.
* 'കഥാത്മം': ജ്യോതിദാസ്.പി.എൻ മോഡറേറ്ററായ ഈ സെഷനിൽ കഥയുടെ സൗന്ദര്യവും ആത്മാവുമാണ് ചർച്ചാവിഷയമായത്.
* 'കഥായനം': പങ്കെടുത്ത കഥകളുടെ പൊതു അവലോകനം നടന്ന ഈ സെഷന് വി.ജെ. ജയിംസ് വിലയിരുത്തൽ നൽകി. സീന രാജവിക്രമൻ, ജവാഹർ.കെ.എഞ്ചിനീയർ എന്നിവരായിരുന്നു മോഡറേറ്റർമാർ.
* 'കഥാരവം': അഷ് റഫ് കാളത്തോട് അവതരിപ്പിച്ച ഈ സെഷനിൽ 'ഒറ്റപ്പെടലിന്റെ ഭൂഖണ്ഡങ്ങളിൽ മലയാളി തീർത്ത എഴുത്തുലോകം' എന്ന വിഷയം ചർച്ച ചെയ്തു. തുടർന്ന്, ജലിൻ തൃപ്രയാർ 'എഴുത്തിന്റെ മേഖലയിൽ AI (എ.ഐ) സാധ്യതകൾ' എന്ന വിഷയം അവതരിപ്പിച്ചു. എഴുത്തുകാരൻ ധർമ്മരാജ് മടപ്പള്ളി മോഡറേറ്റർമാരായി സെഷന് നേതൃത്വം നൽകി.
പരിപാടിയോടനുബന്ധിച്ച് നടന്ന 'കഥാശോഭ' സെഷനിൽ കുവൈറ്റിലെ ഒൻപത് എഴുത്തുകാരുടെ പുസ്തകങ്ങൾ വി.ജെ. ജയിംസ് പ്രകാശനം ചെയ്തു.
| അഷ് റഫ് കാളത്തോട് | “അന്തർഭാവങ്ങൾ” | കവിതാ സമാഹാരം |
| ഗായത്രി വിമൽ | “മറന്നു വെച്ച മനുഷ്യർ” | കവിതാ സമാഹരം |
| പ്രസീത പാട്യം | “അതിരുകൾ മായും കാലം” | കഥാ സമാഹാരം |
| സുലേഖ അജി | “വെള്ളാരങ്കല്ലുകൾ” | കഥാസമാഹാരം |
| ഉത്തമൻ വളത്തുകാട് | “പ്ലാത്തം” | കവിതാസമാഹാരം |
| അബ്ദുല്ലത്തീഫ് നീലേശ്വരം | “തോറ്റവന്റെ പുസ്തകം” | നോവൽ |
| ഷിബു ഫിലിപ്പ് | “ഗബ്രിയേലിന്റെ ദിനസരിയും ക്വാണ്ടം മെക്കാനിക്സും” | നോവൽ |
| സീന രാജവിക്രമൻ | “പച്ചിലക്കൊത്തി” | കഥാസമാഹാരം |
| ജവാഹർ.കെ.എഞ്ചിനീയർ | “പനങ്കാറ്റ്” | കഥാസമാഹാരം |
ഇതുകൂടാതെ 'കഥാവരി' പുസ്തക പ്രദർശനവും, ചിത്രകാരൻ ഉത്തമൻ വളത്തുകാട് ഒരുക്കിയ 'കഥാചിത്രം' പ്രദർശനവും ശ്രദ്ധേയമായി.
ശില്പശാലയുടെ ഭാഗമായി തിരഞ്ഞെടുത്ത കഥകൾ ഉൾപ്പെടുത്തി ഒരു പുസ്തകം ഉടൻ പ്രസിദ്ധീകരിക്കാനുള്ള നടപടികൾ തുടങ്ങുമെന്ന് സംഘാടക സമിതി അറിയിച്ചു.
കഥയെഴുതിയവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തശേഷം നടന്ന സമാപന സമ്മേളനത്തോടെ പരിപാടികൾക്ക് തിരശ്ശീല വീണു. പരന്ന വായനയോടെ പുതിയ ദിശാബോധത്തോടെ ഇനിയും കഥകൾ എഴുതും എന്ന ആത്മവിശ്വാസത്തോടെയാണ് കഥാകാരന്മാരും സാഹിത്യ പ്രവർത്തകരും സംഗമത്തിൽ നിന്ന് പിരിഞ്ഞത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us