കനാഷി ഷോർട്ട് ഫിലിം പോസ്റ്റർ റിലീസ്: കുവൈറ്റിൽ വർണ്ണാഭമായ ചടങ്ങ്

ഫർവാനിയയിലെ തക്കാര ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച്, ചിത്രത്തിന്റെ പ്രൊഡ്യൂസർ അഷ്‌റഫ്‌ അയ്യൂരും മെട്രോ മെഡിക്കൽ സി.ഇ.ഒ. ഹംസ പയ്യന്നൂരും ചേർന്ന് പോസ്റ്റർ പ്രകാശനം നിർവഹിച്ചു.

New Update

കുവൈറ്റ്:  സത്താർ കുന്നിൽ സംവിധാനം ചെയ്ത് അഖില ആൻവി പ്രധാന വേഷത്തിലെത്തുന്ന "കനാഷി" എന്ന ഹ്രസ്വചിത്രത്തിന്റെ പോസ്റ്റർ റിലീസ് കുവൈറ്റിൽ നടന്നു.

Advertisment

ഫർവാനിയയിലെ തക്കാര ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച്, ചിത്രത്തിന്റെ പ്രൊഡ്യൂസർ അഷ്‌റഫ്‌ അയ്യൂരും മെട്രോ മെഡിക്കൽ സി.ഇ.ഒ. ഹംസ പയ്യന്നൂരും ചേർന്ന് പോസ്റ്റർ പ്രകാശനം നിർവഹിച്ചു.

ചടങ്ങിൽ പ്രമുഖരുടെ സാന്നിധ്യം

കുവൈറ്റിലെ പ്രമുഖ സിനിമാ പ്രവർത്തകരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു പോസ്റ്റർ റിലീസ് ചടങ്ങ്. സാബു സൂര്യചിത്ര, ജിനു വൈകത്, ഷെറിൻ മാത്യു, വട്ടിയൂർകാവ് കൃഷ്ണകുമാർ, അഷ്‌റഫ്‌ കേളോത്,  റാഫി കല്ലായി എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

ഹ്രസ്വചിത്രത്തിന്റെ അണിയറ പ്രവർത്തകരെയും അഭിനേതാക്കളെയും പ്രമുഖർ അഭിനന്ദിച്ചു.

ഫിലിം ഫെസ്റ്റിവലിൽ ശ്രദ്ധ നേടി

'കനാഷി' ഇതിനോടകം തന്നെ നോട്ടം ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുകയും പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്നാണ് റിപ്പോർട്ട്.
കൂടുതൽ ചലച്ചിത്ര മേളകളിലേക്കുള്ള യാത്രയിലാണ് ഈ ഹ്രസ്വചിത്രം.സദാഫ് കുന്നിലാണ് കഥ നിർമാണം ഷീഷാ പ്രൊഡക്ഷൻസ്

​സംവിധാനം : സത്താർ കുന്നിൽ 

 അഖില അൻവി.രണ്യ മോഹൻ. ആൽവിൻ വർഗ്ഗീസ്. യാസിർ കരിക്കളത്തി റാഫി കല്ലായി എന്നിവരാണ് അഭിനേതാക്കൾ

Advertisment