ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ അതീവ ജാഗ്രത പാലിക്കുക! : ബഹ്റൈൻ എക്സ്ചേഞ്ച്

മലയാളികളടക്കമുള്ള പ്രവാസി സമൂഹം ഇത്തരം ഓൺലൈൻ തട്ടിപ്പുകളിൽ വീഴാതിരിക്കാൻ അതീവ ജാഗ്രത പാലിക്കണമെന്ന് ബി ഇ സി അഭ്യർത്ഥിച്ചു.

New Update
Untitled

കുവൈത്ത്: പ്രമുഖ പണമിടപാട് സ്ഥാപനമായ ബഹ്‌റൈൻ എക്‌സ്‌ചേഞ്ച് കമ്പനി ഉപഭോക്താക്കൾക്ക് തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പ്മായി വ്യാജ കോളുകൾ, സംശയാസ്പദമായ ലിങ്കുകൾ, സന്ദേശങ്ങൾ എന്നിവയിലൂടെ വ്യക്തിഗത വിവരങ്ങളോ ബാങ്കിങ് രഹസ്യങ്ങളോ ആവശ്യപ്പെടുന്നവർക്ക് വിവരങ്ങൾ കൈമാറരുതെന്ന് ബി ഇ സി അധികൃതർ അറിയിച്ചു.

Advertisment

തട്ടിപ്പുകാർ പല രൂപത്തിലും ഭാവത്തിലും ഉപഭോക്താക്കളെ സമീപിക്കാൻ സാധ്യതയുണ്ട്. അതിനാൽ, അപരിചിതമായ നമ്പറുകളിൽ നിന്നോ സ്രോതസ്സുകളിൽ നിന്നോ ലഭിക്കുന്ന സന്ദേശങ്ങൾ, പ്രത്യേകിച്ചും നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ, പാസ്‌വേഡുകളോ, ഒ.ടി.പി നമ്പറുകളോ ആവശ്യപ്പെടുന്നവ ഒരിക്കലും വിശ്വസിക്കരുത്.

"തട്ടിപ്പുകാർക്ക് ഒരു പടി മുന്നിൽ നിൽക്കുക. നിങ്ങളുടെ വ്യക്തിപരമായതോ ബാങ്കിംഗ് സംബന്ധമായതോ ആയ വിവരങ്ങൾ അറിയാത്ത കോളുകൾ, ലിങ്കുകൾ, സന്ദേശങ്ങൾ എന്നിവയിലൂടെ പങ്കുവെക്കരുത്. എന്തെങ്കിലും സംശയം തോന്നിയാൽ ആ സന്ദേശം അവഗണിക്കുക, തുടർന്ന് ഞങ്ങളെ നേരിട്ട് ബന്ധപ്പെടുക. വിശ്വസ്തവും സുരക്ഷിതവുമായ പണമിടപാട് സേവനങ്ങൾക്കായി ബി ഇ സിയെ തിരഞ്ഞെടുക്കുക. നിങ്ങളുടെ സംരക്ഷണമാണ് ഞങ്ങളുടെ മുൻഗണന." - ബി ഇ സിപ്രസ്താവനയിൽ അറിയിച്ചു.

എന്തുചെയ്യണം?

സംശയകരമായ കോളുകളോ സന്ദേശങ്ങളോ ലഭിച്ചാൽ ഉടൻ തന്നെ താഴെ പറയുന്ന നമ്പറിൽ BEC-യെ ബന്ധപ്പെടുക:

 * അടിയന്തര സഹായത്തിനായി വിളിക്കുക: 9651824000

മലയാളികളടക്കമുള്ള പ്രവാസി സമൂഹം ഇത്തരം ഓൺലൈൻ തട്ടിപ്പുകളിൽ വീഴാതിരിക്കാൻ അതീവ ജാഗ്രത പാലിക്കണമെന്ന് ബി ഇ സി അഭ്യർത്ഥിച്ചു.

Advertisment