കുവൈത്ത് റീട്ടെയിൽ രംഗത്ത് സാന്നിധ്യം കൂടുതൽ ശക്തമാക്കി ഗ്രാൻഡ് ഹൈപ്പർ രണ്ട് പുതിയ ശാഖകളുടെ ഉദ്ഘാടനം പ്രഖ്യാപിച്ചു

18-ാം തീയതി വ്യാഴാഴ്ച രാവിലെ 11.00 മണിക്ക് റെഗ്ഗേയിലെ  ബ്ലോക്ക്‌ 2ൽ സ്ട്രീറ്റ് 21,ലാണ് ഈ ശാഖ പ്രവർത്തനം ആരംഭിക്കുന്നത്.

New Update
Untitled

കുവൈത്ത്: റീട്ടെയിൽ രംഗത്ത് സാന്നിധ്യം കൂടുതൽ ശക്തമാക്കി ഗ്രാൻഡ് ഹൈപ്പർ രണ്ട് പുതിയ ശാഖകളുടെ ഉദ്ഘാടനം പ്രഖ്യാപിച്ചു. ഉപഭോക്താക്കൾക്ക് ആധുനികവും സൗകര്യപ്രദവുമായ ഷോപ്പിംഗ് അനുഭവം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഔട്ട്‌ലെറ്റുകൾ തുറക്കുന്നത്.

Advertisment

18-ാം തീയതി വ്യാഴാഴ്ച രാവിലെ 11.00 മണിക്ക് റെഗ്ഗേയിലെ  ബ്ലോക്ക്‌ 2ൽ സ്ട്രീറ്റ് 21,ലാണ് ഈ ശാഖ പ്രവർത്തനം ആരംഭിക്കുന്നത്.

അന്നെ ദിവസം വൈകിട്ട് 4.00 മണിക്ക് ജലീബ്  ഗ്രാൻഡ് ഹൈപ്പർ ശാഖയുടെ ഗ്രാൻഡ് ഓപ്പണിംഗ് നടക്കും.

സ്ട്രീറ്റ് 90, ബ്ലോക്ക് – 1 എന്ന വിലാസത്തിലാണ് പുതിയ ശാഖ  ഉദ്ഘാടനതോട് അനുബന്ധിച്ച് വൻ ഡിസ്‌കൗണ്ട്കളും വിപുലമായ ഉൽപ്പന്ന ശ്രേണിയും ഉപഭോക്തൃ സൗഹൃദ വിലകളും ഉൾപ്പെടുത്തി മികച്ച ഷോപ്പിംഗ് അനുഭവമാണ് ഗ്രാൻഡ് ഹൈപ്പർ വാഗ്ദാനം ചെയ്യുന്നത് എന്ന് മാനേജ്മെന്റ് അറിയിച്ചു.

 കൂടുതൽ വിവരങ്ങൾക്ക് www.grandhyper.com സന്ദർശിക്കാം.

Advertisment