/sathyam/media/media_files/2025/12/18/ku-2025-12-18-11-53-30.jpg)
കുവൈത്ത്: റീട്ടെയിൽ മേഖലയിലെ തങ്ങളുടെ സാന്നിധ്യം കൂടുതൽ വിപുലീകരിച്ച് ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് രണ്ട് പുതിയ ശാഖകളുടെ ഉദ്ഘാടനം ഇന്ന് ഉപഭോക്താക്കൾക്ക് ആധുനികവും സൗകര്യപ്രദവുമായ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഷോപ്പിംഗ് അനുഭവം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ ഔട്ട്‌ലെറ്റുകൾ ആരംഭിക്കുന്നതെന്ന് ഗ്രാൻഡ് ഹൈപ്പർ മാനേജ്മെന്റ് അറിയിച്ചു.
ഗ്രാൻഡ് ഹൈപ്പറിന്റെ 47-ാമത് ശാഖ ഡിസംബർ 18-ാം തീയതി വ്യാഴാഴ്ച രാവിലെ 11.00 മണിക്ക് റെഗ്ഗേയിലെ ബ്ലോക്ക് 2, സ്ട്രീറ്റ് 21 എന്ന വിലാസത്തിൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കും.
550 സ്ക്വയർ മീറ്റർ വിസ്തീർണ്ണമുള്ള ഈ ശാഖ, റെഗ്ഗേ മേഖലയിലെ ഗ്രാൻഡ് ഹൈപ്പറിന്റെ രണ്ടാമത്തെ ഔട്ട്‌ലെറ്റായാണ് ആരംഭിക്കുന്നത്. പ്രദേശത്തെ വലിയ പ്രവാസി സമൂഹത്തിനും നാട്ടുകാർക്കും ഒരുപോലെ കൂടുതൽ സൗകര്യപ്രദമായ ഷോപ്പിംഗ് അവസരങ്ങൾ ഒരുക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
അതേസമയം, ഗ്രാൻഡ് ഹൈപ്പറിന്റെ 48-ാമത് ശാഖയായ ജലീബ് ഗ്രാൻഡ് ഹൈപ്പർ ഡിസംബർ 18-ാം തീയതി വ്യാഴാഴ്ച വൈകിട്ട് 4.00 മണിക്ക് ഉദ്ഘാടനം ചെയ്യും. സ്ട്രീറ്റ് 90, ബ്ലോക്ക് 1 എന്ന വിലാസത്തിൽ പ്രവർത്തനം ആരംഭിക്കുന്ന ഈ ശാഖയ്ക്ക് 2200 സ്ക്വയർ മീറ്റർ വിസ്തീർണ്ണമുണ്ടായിരിക്കും.
ജലീബ് മേഖലയിലെ ഗ്രാൻഡ് ഹൈപ്പറിന്റെ രണ്ടാമത്തെ വലിയ ഔട്ട്‌ലെറ്റായ ഈ ശാഖ, കൂടുതൽ വിപുലമായ ഉൽപ്പന്ന ശേഖരവും ആധുനിക സൗകര്യങ്ങളും ഉൾപ്പെടുത്തി ഉപഭോക്താക്കൾക്ക് സമഗ്രമായ ഷോപ്പിംഗ് അനുഭവം നൽകും.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഇരുശാഖകളിലും വൻ ഡിസ്‌കൗണ്ടുകൾ, വിപുലമായ ഉൽപ്പന്ന ശ്രേണി, ഉപഭോക്തൃ സൗഹൃദ വിലകൾ, പ്രത്യേക പ്രമോഷൻ ഓഫറുകൾ എന്നിവ ഒരുക്കിയിട്ടുണ്ടെന്ന് മാനേജ്മെന്റ് അറിയിച്ചു. ദൈനംദിന ആവശ്യവസ്തുക്കൾ മുതൽ ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക്‌സ്, ഫാഷൻ ഉൽപ്പന്നങ്ങൾ വരെ ഉൾപ്പെടുന്ന വിശാലമായ ശേഖരം പുതിയ ശാഖകളിൽ ലഭ്യമാകും.
പ്രവാസി സമൂഹത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് ഗുണമേന്മയും വിലക്കുറവും ഉറപ്പുവരുത്തുന്ന സേവനങ്ങളാണ് ഗ്രാൻഡ് ഹൈപ്പർ തുടർച്ചയായി അവതരിപ്പിച്ചുവരുന്നതെന്നും, ഈ പുതിയ ശാഖകളുടെ ഉദ്ഘാടനം കുവൈത്തിലെ റീട്ടെയിൽ രംഗത്ത് കമ്പനിയുടെ വളർച്ചയ്ക്ക് പുതിയ അധ്യായമാകുമെന്നും മാനേജ്മെന്റ് കൂട്ടിച്ചേർത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us