യൂത്ത് ഇന്ത്യ കുവൈത്ത് 2026-2027 പ്രവർത്തന വർഷത്തേക്കുള്ള പുതിയ കേന്ദ്ര ഭാരവാഹികളെ തിരഞ്ഞെടുത്തു

സിജില്‍ ഖാനെ പ്രസിഡന്റ് ആയും അഖീല്‍ ഇസ്ഹാഖിനെ ജനറല്‍ സെക്രട്ടറിയായും മുഖ്‌സിത് ടി യെ ട്രഷററായും തിരഞ്ഞെടുത്തു.

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
Untitled

കുവൈറ്റ്:  യൂത്ത് ഇന്ത്യ കുവൈത്ത് 2026-2027 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള പുതിയ കേന്ദ്ര ഭാരവാഹികളെ തിരഞ്ഞെടുത്തു. ഫഹാഹീല്‍ യൂണിറ്റി സെന്ററില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് പ്രഖ്യാപിച്ചത്. യൂത്ത് ഇന്ത്യയുടെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള ഇലക്ടറല്‍ കോളേജ് അംഗങ്ങള്‍ ചേര്‍ന്നാണ് കേന്ദ്ര കമ്മിറ്റി രൂപീകരിച്ചത്. 

Advertisment

കെ ഐ ജി പ്രസിഡന്റും യൂത്ത് ഇന്ത്യ രക്ഷാധികാരിയുമായ അന്‍വര്‍ സഈദ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. കെ ഐ ജി ജനറല്‍ സെക്രട്ടറി സാബിക് യൂസഫിന്റെ നേതൃത്വത്തിലായിരുന്നു തിരഞ്ഞെടുപ്പ് നടപടികള്‍. 

പുതിയ ഭാരവാഹികളുടെ കാലാവധി 2027 ഡിസംബര്‍ വരെയാണെന്നു സംഘടന അറിയിച്ചു. സിജില്‍ ഖാനെ പ്രസിഡന്റ് ആയും അഖീല്‍ ഇസ്ഹാഖിനെ ജനറല്‍ സെക്രട്ടറിയായും മുഖ്‌സിത് ടി യെ ട്രഷററായും തിരഞ്ഞെടുത്തു.

റയ്യാന്‍ ഖലീല്‍, റമീസ് എം പി എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. മുഹമ്മദ് അസ്ലഹ് എം എം, മുഹമ്മദ് ജുമാന്‍ എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. അന്‍വര്‍ ഇസ്മായില്‍, ബാസില്‍ സലീം, ഹാദി റഷീദ്, ജവാദ് കെ എ, മുഹമ്മദ് ഷഫീഖ്, മുഹമ്മദ് യാസിര്‍ പി വി, ഷംസീര്‍ സി കെ എന്നിവരാണ് മറ്റു കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍.

Advertisment