/sathyam/media/media_files/2025/12/25/untitled-2025-12-25-15-02-04.jpg)
കുവൈറ്റ്: കാർമ്മേൽ മലങ്കര ഇവാഞ്ചലിക്കൽ കുവൈറ്റ് ഇടവകയുടെ ഈ വർഷത്തെ ക്രിസ്മസ് കരോൾ 𝐀𝐃𝐎𝐑𝐄 𝐇𝐈𝐌 നടത്തപെട്ടു .ഇടവക വികാരി റെവ .പ്രജീഷ് മാത്യു അച്ചൻ അധ്യക്ഷത വഹിച്ച ക്രിസ്മസ് കാരോളിൽ റെവ .നോവിൻ രാജ് ക്രിസ്തുമസ് ദൂത് നൽകി.
2,025-ത്തിലധികം വർഷങ്ങൾക്ക് മുമ്പ്, യേശു ക്രിസ്തു നമ്മുടെ ലോകത്തിൽ പിറന്നതിനാൽ, ബെത്‌ലഹേമിലെ ശാന്തമായ രാത്രി സ്വർഗ്ഗത്തിന്റെ മഹത്വത്താൽ രൂപാന്തരപ്പെട്ടു. അവൻ വന്നത് ഭൗമിക ശക്തിയോടെയല്ല, സ്വർഗ്ഗീയ സമാധാനത്തോടെയാണ്.
അവൻ നമ്മിൽ നിന്ന് ആവശ്യപ്പെടാനല്ല, മറിച്ച് നമുക്കുവേണ്ടി തന്നെത്തന്നെ നൽകാൻ വന്നു. തകർന്ന ഓരോ ഹൃദയത്തിനും രോഗശാന്തി കണ്ടെത്താനും, ക്ഷീണിച്ച ഓരോ ആത്മാവിനും വിശ്രമം കണ്ടെത്താനും, ഓരോ പാപിക്കും കൃപ കണ്ടെത്താനും വേണ്ടിയാണ് യേശു വന്നത് എന്ന് വികാരി പ്രജീഷ് അച്ചൻ പ്രസംഗത്തിൽ ഇടവക അംഗങ്ങൾക്ക് നൽകിയ സന്ദേശത്തിൽ ഓർപ്പിച്ചു .
ഇടവകയുടെ ഗായക സംഘം ക്രിസ്മസ് ഗാനങ്ങൾ ആലപിച്ചു .ഇടവകയുടെ വിവിധ സംഘടനകൾ ആയ സഹോദരി സമാജം,യൂത്ത് ഫെല്ലോഷിപ്പ് ,സൺഡേസ്കൂൾ അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടത്തപ്പെട്ടു .
ക്രിസ്തുമസ് കൺവീനർ ആയി രാഗിൽ രാജ് ,ജോയിന്റ് കൺവീനർ ആയി ജേക്കബ് ഷാജി ബിന്ദു പി വി ,ഇടവക സെക്രട്ടറി മൃദുൻ ജോർജ് ,വൈസ് പ്രസിഡന്റ് ജോസ് തോമസ് ,യൂത്ത് സെക്രെട്ടറി സോണറ്റ് ജസ്റ്റിൻ ,സഹോദരി സമാജം സെക്രട്ടറി ഷിജി ഡേവിസ് ,ഇടവക കമ്മറ്റി അംഗങ്ങൾ ആയ ജോൺസൻ മാത്യു ,ജിതിൻ എബ്രഹാം ,ഡെയ്സി വിക്ടർ ,സിനിമോൾ ,ജെമിനി എന്നിവർ ക്രിസ്തുമസ് കാരോളിന് വേണ്ട ക്രമീകരണങ്ങൾ നൽകി .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us