കുവൈറ്റിൽ ക്രിസ്മസ് ആഘോഷങ്ങൾ ഭക്തിസാന്ദ്രം; നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിലെ പ്രത്യേക പ്രാർത്ഥനകൾക്ക് റവ. എമ്മാനുവൽ ഗരീബ് നേതൃത്വം നൽകി

ബുധനാഴ്ച നടന്ന ചടങ്ങുകളിൽ സ്വദേശികളും വിദേശികളുമടക്കം നിരവധി പേർ പങ്കെടുത്തു. ലോകസമാധാനത്തിനും കുവൈറ്റിന്റെ ഐശ്വര്യത്തിനും വേണ്ടി പ്രത്യേക പ്രാർത്ഥനകൾ നടന്നു.

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്: യേശുദേവന്റെ തിരുപ്പവിറവിയുടെ ഓർമ്മ പുതുക്കി കുവൈറ്റിലെ ക്രൈസ്തവ വിശ്വാസികൾ ക്രിസ്മസ് ആഘോഷിച്ചു. രാജ്യത്തെ വിവിധ ദേവാലയങ്ങളിൽ നടന്ന പാതിരാ കുർബാനകളിലും പ്രത്യേക പ്രാർത്ഥനകളിലും ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്.

Advertisment

കുവൈറ്റ് സിറ്റിയിലെ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ നടന്ന ക്രിസ്മസ് ശുശ്രൂഷകൾക്ക് നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് ചെയർമാനും കുവൈറ്റ് പ്രിസ്ബിറ്റീരിയൻ ചർച്ച് പാസ്റ്ററുമായ റവ. എമ്മാനുവൽ ഗരീബ് മുഖ്യകാർമികത്വം വഹിച്ചു.

ബുധനാഴ്ച നടന്ന ചടങ്ങുകളിൽ സ്വദേശികളും വിദേശികളുമടക്കം നിരവധി പേർ പങ്കെടുത്തു. ലോകസമാധാനത്തിനും കുവൈറ്റിന്റെ ഐശ്വര്യത്തിനും വേണ്ടി പ്രത്യേക പ്രാർത്ഥനകൾ നടന്നു.

കുവൈറ്റ് സിറ്റിക്ക് പുറമെ അബ്ബാസിയ, സാൽമിയ, അഹമ്മദി തുടങ്ങിയ സ്ഥലങ്ങളിലെ ദേവാലയങ്ങളിലും ക്രിസ്മസ് ഈവിനോടനുബന്ധിച്ച് പ്രത്യേക ചടങ്ങുകൾ നടന്നു. കത്തോലിക്കാ, ഓർത്തഡോക്സ്, യാക്കോബായ, മാർത്തോമ്മാ, സി.എസ്.ഐ തുടങ്ങി വിവിധ സഭാ വിഭാഗങ്ങളുടെ നേതൃത്വത്തിൽ വിപുലമായ ആഘോഷങ്ങളാണ് സംഘടിപ്പിച്ചത്. പ്രവാസി സമൂഹത്തിൽ നിന്നുള്ള വലിയൊരു വിഭാഗം വിശ്വാസികൾ കുടുംബസമേതം ചടങ്ങുകളിൽ പങ്കുചേർന്നു.

മതസൗഹാർദ്ദത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാണ് ക്രിസ്മസ് നൽകുന്നതെന്ന് ഓർമ്മിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി ദേവാലയങ്ങൾ ദീപാലങ്കാരങ്ങളാൽ അലങ്കരിച്ചിട്ടുണ്ട്

Advertisment