കുവൈറ്റിൽ ബൈക്കുകൾക്കും ഇലക്ട്രിക് സ്കൂട്ടറുകൾക്കും നിയന്ത്രണം; പുതിയ നിയമ നിർമ്മാണത്തിനായി പ്രത്യേക സമിതിയെ നിയോഗിച്ചു

ഇതിനായി പ്രത്യേക ബൈലോ (ചട്ടം) രൂപീകരിക്കുന്നതിനായി മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എഞ്ചിനീയർ മനാൽ അൽ അസ്ഫൂർ പ്രത്യേക സമിതിയെ നിയോഗിച്ചു.

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
kuwait1.jpg

കുവൈറ്റ്: രാജ്യത്ത് ബൈക്കുകളുടെയും ഇലക്ട്രിക് സ്കൂട്ടറുകളുടെയും ഉപയോഗം നിയന്ത്രിക്കുന്നതിനായി കുവൈറ്റ് മുനിസിപ്പാലിറ്റി പുതിയ ചട്ടങ്ങൾ കൊണ്ടുവരുന്നു.

Advertisment

ഇതിനായി പ്രത്യേക ബൈലോ (ചട്ടം) രൂപീകരിക്കുന്നതിനായി മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എഞ്ചിനീയർ മനാൽ അൽ അസ്ഫൂർ പ്രത്യേക സമിതിയെ നിയോഗിച്ചു.

വിവിധ മന്ത്രാലയങ്ങളിൽ നിന്നും സർക്കാർ സ്ഥാപനങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ അടങ്ങുന്നതാണ് ഈ സമിതി. അയൽരാജ്യങ്ങളിൽ നിലവിലുള്ള സമാനമായ നിയമങ്ങൾ കൂടി പരിശോധിച്ചാകും കുവൈറ്റിലെ ചട്ടങ്ങൾക്ക് രൂപം നൽകുക.

പുതിയ നിയമനിർമ്മാണവുമായി ബന്ധപ്പെട്ട് സർവീസ് പ്രൊവൈഡർമാരുമായി സമിതി ചർച്ച നടത്തും. വാഹനങ്ങളുടെ സാങ്കേതിക വിവരങ്ങൾ, വേഗപരിധി  ലൈസൻസിംഗ്, ഈ വാഹനങ്ങൾ ഉപയോഗിക്കാൻ അനുവദിക്കുന്ന റൂട്ടുകൾ, ചാർജിംഗ് സൗകര്യങ്ങൾ, പാർക്കിംഗ്, സുരക്ഷാ മുൻകരുതലുകൾ എന്നിവയെല്ലാം സമിതി പരിശോധിക്കും.

പ്രധാനമായും രണ്ട് കാര്യങ്ങളിലൂന്നിയാണ് പുതിയ നിയമം തയ്യാറാക്കുന്നത്:

കമ്പനികൾക്കും വാഹനങ്ങൾക്കും ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങൾ.
വാഹനങ്ങളുടെ ഗുണനിലവാരം, ഓടിക്കാൻ അനുവദിക്കുന്ന പാതകൾ, സുരക്ഷാ മാനദണ്ഡങ്ങൾ തുടങ്ങിയ സാങ്കേതിക കാര്യങ്ങൾ ആയിരിക്കും

Advertisment