/sathyam/media/media_files/2025/12/30/untitled-2025-12-30-12-42-51.jpg)
കുവൈറ്റ്: ജലീബ് അൽ ശുയൂഖിൽ സ്കൂൾ ടേം അവസാനിച്ചതിനോടനുബന്ധിച്ചുള്ള ആഘോഷങ്ങൾക്കിടെ അപകടകരമായ രീതിയിൽ വാഹനമോടിച്ച പ്രവാസികളെ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പിടികൂടി.
നിയമലംഘനം നടത്തിയ ഡ്രൈവർമാരെ കസ്റ്റഡിയിലെടുക്കുകയും ഇവർ ഉപയോഗിച്ചിരുന്ന വാടക വാഹനങ്ങൾ മന്ത്രാലയം പിടിച്ചെടുക്കുകയും ചെയ്തു.
സ്കൂൾ പരീക്ഷകൾക്ക് ശേഷമുള്ള ആഘോഷത്തിന്റെ ഭാഗമായി പൊതുനിരത്തിൽ വാഹനങ്ങൾ ഉപയോഗിച്ച് അഭ്യാസപ്രകടനങ്ങൾ നടത്തി.
പിടികൂടിയവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നിരീക്ഷിച്ചാണ് പല നിയമലംഘകരെയും അധികൃതർ തിരിച്ചറിഞ്ഞത്.
പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിൽ അഭ്യാസപ്രകടനം നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ സോഷ്യൽ മീഡിയ വീഡിയോകൾ ഉൾപ്പെടെയുള്ളവ കർശനമായ നിരീക്ഷണത്തിലാണെന്നും അധികൃതർ വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us