ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജനപ്രസ്ഥാനം കുവൈറ്റ്‌ സോണിന്റെ നേതൃത്വത്തിൽ പ്രവാസി സെൽ രൂപികരിച്ചു

സെന്റ്‌ തോമസ്‌ പഴയപള്ളി യുവജനപ്രസ്ഥാനം, സെന്റ്‌ ബേസിൽ യുവജനപ്രസ്ഥാനം, സെന്റ്‌ സ്റ്റീഫൻസ്‌ യുവജനപ്രസ്ഥാനം എന്നീ യുണിറ്റുകളിലെ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
Untitled

കുവൈറ്റ്‌: മലങ്കരസഭയുടെ കൽക്കത്താ ഭദ്രാസനത്തിലെ ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ കുവൈറ്റ്‌ സോണിന്റെ നേതൃത്വത്തിൽ പ്രവാസി സെൽ രൂപികരിച്ചു.

Advertisment

കുവൈറ്റിലെ ഓർത്തഡോക്സ്‌ വിശ്വാസികളായ യുവജനങ്ങൾക്ക്‌, ആരോഗ്യപരമായും, നിയമപരമായും വേണ്ടുന്ന സഹായങ്ങൾ ക്രമീകരിക്കുകയും, കൂടാതെ ലേബർ ക്യാമ്പുകൾ സന്ദർശിച്ച്‌ അവരുടെ ആവശ്യങ്ങൾക്ക്‌ പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടുകൂടി രൂപികരിച്ച സെല്ലിന്റെ ഉദ്ഘാടനം മലങ്കര സഭയുടെ കൊച്ചി ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. യാക്കൂബ്‌ മാർ ഐറേനിയോസ്‌ മെത്രാപ്പോലീത്താ, കൽക്കത്താ ഭദ്രാസനാധിപൻ അഭിവന്ദ്യ അലക്സിയോസ്‌ മാർ യൗസേബിയോസ്‌ മെത്രാപ്പോലിത്താ എന്നിവർ ചേർന്ന്‌ നിർവഹിച്ചു.

Untitled


യുവജനപ്രസ്ഥാനം കുവൈറ്റ്‌ സോണൽ പ്രസിഡന്റ്‌ റവ. ഫാ. അജു. കെ. വർഗീസ്‌ അധ്യക്ഷത വഹിച്ച യോഗത്തിൽ, മഹാഇടവക യുവജനപ്രസ്ഥാനം സെക്രട്ടറി ഷൈൻ ജോസഫ്‌ സാം സ്വാഗതവും, സോണൽ സെക്രട്ടറി ജോമോൻ ജോർജ്ജ്‌ കോട്ടവിള നന്ദിയും അർപ്പിച്ചു.


റവ. ഫാ. മാത്യു തോമസ്‌, യുവജനപ്രസ്ഥാനം കേന്ദ്രപ്രതിനിധി ജിനു എബ്രഹാം വർഗീസ്‌, ഭദ്രാസന അസംബ്ലി മെമ്പർ അനു ഷെൽവി, ഭദ്രാസന ജോയിന്റ്‌ സെക്രട്ടറി ബിജോ ദാനിയേൽ, സോണൽ ട്രഷറാർ റോഷൻ സാം മാത്യു എന്നിവർ ആശംസകൾ അറിയിച്ചു. പ്രവാസി സെൽ കോർഡിനേറ്റർ അനി ബിനു  പ്രവാസി സെല്ലിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അവതരിപ്പിച്ചു. 

കൽക്കത്താ ഭദ്രാസന കൗൺസിൽ അംഗം ദീപക്‌ അലക്സ്‌ പണിക്കർ, സെന്റ്‌ ഗ്രിഗോറിയോസ്‌ മഹാ ഇടവക യുവജനപ്രസ്ഥാനം, സെന്റ്‌ തോമസ്‌ പഴയപള്ളി യുവജനപ്രസ്ഥാനം, സെന്റ്‌ ബേസിൽ യുവജനപ്രസ്ഥാനം, സെന്റ്‌ സ്റ്റീഫൻസ്‌ യുവജനപ്രസ്ഥാനം എന്നീ യുണിറ്റുകളിലെ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

Advertisment