/sathyam/media/media_files/2026/01/05/untitled-2026-01-05-11-51-51.jpg)
കുവൈറ്റ്: കുവൈറ്റ് സുരക്ഷാ-സൈനിക ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് ആദ്യ വനിതാ പോലീസ് പൈലറ്റിനെ പ്രഖ്യാപിച്ചു.
ഫസ്റ്റ് ലഫ്റ്റനന്റ് ദാന അൽ ഷഹീനെയാണ് ഏവിയേഷൻ സയൻസ് പഠനത്തിനായി ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുത്തത്. ഇതോടെ കുവൈറ്റ് പോലീസിന്റെ ചരിത്രത്തിലെ ആദ്യ വനിതാ പൈലറ്റായി ദാന മാറും.
പഠനത്തിന്റെ ഭാഗമായി ദാന അൽ ഷഹീൻ ഗ്രീസിലേക്ക് തിരിക്കും. അവിടെ തീവ്രമായ അക്കാദമിക് പഠനത്തിനും പ്രായോഗിക ഫ്ലൈറ്റ് പരിശീലനത്തിനും ശേഷമാകും അവർ പൈലറ്റ് ഓഫീസറായി ചുമതലയേൽക്കുകയെന്ന് പോലീസ് ഏവിയേഷൻ വിഭാഗം ഡയറക്ടർ ജനറൽ എയർ കൊമ്മഡോർ സലേം അൽ ഷെഹാബ് അറിയിച്ചു.
കുവൈറ്റിലെ സുരക്ഷാ-സൈനിക സ്ഥാപനങ്ങളിൽ ഇതാദ്യമായാണ് ഒരു വനിതയ്ക്ക് പൈലറ്റ് പരിശീലനത്തിനായി സ്കോളർഷിപ്പ് ലഭിക്കുന്നത്.
ഗ്രീസിലെ പ്രമുഖ ഏവിയേഷൻ കേന്ദ്രത്തിലാകും പഠനം.
കുവൈറ്റ് ഭരണകൂടത്തിന്റെ സ്ത്രീ ശാക്തീകരണ ദർശനത്തിന്റെ തെളിവാണ് ഈ നടപടിയെന്ന് സലേം അൽ ഷെഹാബ് പ്രസ്താവനയിൽ പറഞ്ഞു. വിവിധ സുരക്ഷാ മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും ആഗോളതലത്തിലെ സുരക്ഷാ മാറ്റങ്ങൾക്കൊപ്പം കുവൈറ്റിനെ എത്തിക്കുന്നതിനും ഈ നീക്കം സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us