/sathyam/media/media_files/2026/01/05/untitled-2026-01-05-12-00-14.jpg)
കുവൈറ്റ്: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്‌പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) വനിതകളുടെ വിഭാഗമായ ഫോക്ക് വനിതാവേദിയുടെ വാർഷിക ജനറൽബോഡി യോഗം അബ്ബാസിയ ഹെവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
വനിതാവേദി ചെയർപേഴ്സൺ ഷംന വിനോജിന്റെ അദ്ധ്യക്ഷത വഹിച്ച യോഗം ഫോക്ക് ആക്ടിംഗ് പ്രസിഡന്റ് എൽദോ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. സോണൽ കോഡിനേറ്റർ അശ്വതി ജിനേഷ് സ്വാഗതം പറഞ്ഞ യോഗത്തിൽ വൈസ് ചെയർപേഴ്സൺ ഷിജി സനത്ത് അനുശോചന പ്രമേയവും, അഖില ഷാബു പ്രവർത്തന റിപ്പോർട്ടും, ജോയിന്റ് ട്രഷറർ സന്ധ്യാ ബാലകൃഷ്ണൻ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
ജനറൽ സെക്രട്ടറി ഹരിപ്രസാദ് യോഗ നടപടികൾ നിയന്ത്രിക്കുകയും, പുതിയ പ്രവർത്തന വർഷത്തേക്കുളള കമ്മിറ്റിയുടെ പാനൽ അവതരിപ്പിക്കുകയും ചെയ്‌തു.
പുതിയ പ്രവർത്തന വർഷത്തെ ഭാരവാഹികളായി, ചെയർപേഴ്സൺ ശരണ്യ പ്രിയേഷ്, ജനറൽ കൺവീനർ അമ്പിളി ബിജു, ട്രഷറർ ലീന സാബു, വൈസ് ചെയർപേഴ്സൺ ഷിജി സനത്ത്, ജോയിന്റ് കൺവീനർ ഷജ്ന സുനിൽ, ജോയിന്റ് ട്രഷറർ സന്ധ്യാ ബാലകൃഷ്ണൻ, ഫഹാഹീൽ സോണൽ കോർഡിനേറ്റർ ദീന ജിതിൻ, സെൻട്രൽ സോണൽ കോർഡിനേറ്റർ അശ്വതി ജിനേഷ്, അബ്ബാസിയ സോണൽ കോർഡിനേറ്റർ ബിന്ദു രാജീവ് എന്നിവരെ തിരഞ്ഞെടുത്തു. 18 യൂണിറ്റ് കോഡിനേറ്റേഴ്സും, ഭാരവാഹികൾ ഉൾപ്പെടെ 27 എക്സിക്യൂട്ടീവ്സും അടങ്ങുന്ന 45 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
ഫോക്ക് ഉപദേശക സമിതി അംഗങ്ങൾ, കേന്ദ്രകമ്മിറ്റി ഭാരവാഹികൾ, വനിതാവേദി മുൻ ഭാരവാഹികൾ, ബാലവേദി കൺവീനർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. നിയുക്ത ചെയർപേഴ്സൺ ശരണ്യ പ്രിയേഷ് യോഗത്തിന് നന്ദി രേഖപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us