ഇസ്രാഅ് മിഅ്റാജ്: കുവൈത്തിൽ ജനുവരി 18-ന് പൊതുഅവധി വാരാധ്യ അവധി അടക്കം മൂന്ന് ദിവസം അവധി

മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി ബാധകമായിരിക്കും.

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
Untitledisreltrm

കുവൈത്ത്: ഇസ്രാഅ് മിഅ്റാജ് പ്രമാണിച്ച് കുവൈത്തിലെ സർക്കാർ സ്ഥാപനങ്ങൾക്ക് 2026 ജനുവരി 18 ഞായറാഴ്ച പൊതുഅവധി ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു. സിവിൽ സർവീസ് കമ്മീഷനാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

Advertisment

മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി ബാധകമായിരിക്കും.


വെള്ളിയും ശനിയും വാരാന്ത്യ അവധി ആയതിനാൽ, ഞായറാഴ്ച കൂടി അവധി ലഭിക്കുന്നതോടെ രാജ്യത്ത് തുടർച്ചയായ മൂന്ന് ദിവസത്തെ അവധി ലഭിക്കും.

റമദാനിന് മുന്നോടിയായി എത്തുന്ന വിശുദ്ധ ദിനമായ ഇസ്രാഅ് മിഅ്റാജ് വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ടതാണ്. സർക്കാർ സ്ഥാപനങ്ങൾ ജനുവരി 19 തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും. സ്വകാര്യ സ്ഥാപനങ്ങളുടെ അവധി സംബന്ധിച്ച തീരുമാനം അതത് കമ്പനികൾക്ക് തീരുമാനിക്കാവുന്നതാണ്

Advertisment