/sathyam/media/media_files/2026/01/11/untitled-2026-01-11-14-27-25.jpg)
കുവൈറ്റ്: തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് സാൽമിയ ഏരിയ 2025 വർഷത്തെ വാർഷിക പൊതുയോഗം സാൽമിയ സെൻട്രൽ ഹാളിൽ വെച്ച് നടന്നു.
ഏരിയ കണ്‍വീനര്‍ അജയ് പാങ്ങിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി നൗഷാദ് മൊയ്ദീന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും വനിതാവേദി സെക്രട്ടറി റൈവി വര്‍ഗീസ് വനിതാവേദി റിപ്പോര്‍ട്ടും പൂജിത സജി കളിക്കളം റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
അസോസിയേഷന്‍ പ്രസിഡന്റ് സ്റ്റീഫന്‍ ദേവസ്സി, ജനറല്‍ സെക്രട്ടറി ഷൈനി ഫ്രാങ്ക് , ട്രഷറര്‍ സെബാസ്റ്റ്യന്‍ വാതുക്കാടന്‍, ഏരിയ വനിതാവേദി കോര്‍ഡിനേറ്റര്‍ ക്രിസ്റ്റല്‍ മഞ്ഞളി, ഏരിയ കളിക്കളം കോര്‍ഡിനേറ്റര്‍ അഭിറാം സിസില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
അതിനു ശേഷം 2026 വര്‍ഷത്തെ ഏരിയ സമിതിയിലേക്ക് കണ്‍വീനര്‍ ബിജു കോറാത്ത് , സെക്രട്ടറി ബിനോജ്, ട്രെഷറര്‍ ഫെമിജ് പുത്തൂര്‍, വനിതാവേദി കോര്‍ഡിനേറ്റര്‍ സജിനി വിനോദ്, വനിതാവേദി സെക്രട്ടറി റൈവി വര്‍ഗീസ് എന്നിവരെ തിരഞ്ഞെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us